Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:12 pm

Menu

Published on October 24, 2017 at 12:14 pm

വിരാട് – അനുഷ്‌ക വിവാഹം ഡിസംബറിൽ….!!

virat-kohli-anushka-sharma-to-get-married-in-december

‌ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തെ സംബന്ധിച്ച് ഇതുവരെയും വാർത്തകളൊന്നും വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും വരുന്ന ഡിസംബറിൽ വിവാഹിതരാകുമെന്നാണ് പുതിയ വാർത്ത. അ‌ടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളിൽ പങ്കെടുക്കുന്ന വിരാട് കോലി ശേഷം ഒരു ഒരു നീണ്ട ബ്രേക് എടുക്കുന്നുണ്ടെന്നും ഇതു വിവാഹത്തിനെ മുന്‍നിർത്തിയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബറിൽ വിവാഹം ഉണ്ടാകുമെങ്കിലും തിയ്യതി തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ വിരാടും അനുഷ്കയും ഒരുമിച്ച് അഭിനയിച്ച പരസ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. മനോഹരമായ വിവാഹവസ്ത്രങ്ങൾ ധരിച്ചെത്തുന്ന വിരാടിലും അനുഷ്കയിലുമാണ് വിഡിയോ തുടങ്ങുന്നത്. ഇതിൽ വരനും വധുവും പരസ്പരം നൽകുന്ന പ്രതിജ്ഞകളെക്കുറിച്ചായിരുന്നു ഇവർ സംസാരിച്ചിരുന്നത്. വിരാട് ബ്രാൻഡ് അംബാസഡറായ ഫാഷൻ ബ്രാൻഡിനു വേണ്ടിയുള്ളതായിരുന്നു ഈ പരസ്യം. 2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ വിരാടിനൊപ്പം അനുഷ്‌ക വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. 2015 ൽ ഇവർ പിരിഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഇവർ വീണ്ടും ഒരുമിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News