Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:07 pm

Menu

Published on January 6, 2017 at 12:33 pm

അത്തരക്കാര്‍ പുരുഷന്മാരെന്ന് സ്വയം വിശേഷിപ്പിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍; ബംഗളൂരു സംഭവത്തില്‍ വിരാട് കോഹ്ലി

virat-kohli-condemns-bengaluru-molestation-case

ന്യൂഡൽഹി: പുതുവത്സരാഘോഷത്തിനിടെ ബംഗളൂവില്‍ യുവതികള്‍ക്ക് നേരെയുണ്ടായ ലൈംഗിംകാതിക്രമത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്ത്.

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യത്തില്‍ കോഹ്ലി പ്രതികരണമറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം തന്നെ വളരെയധികം വിഷമിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

സംഭവം കണ്ടിട്ടും പ്രതികരിക്കാതെ നിന്നവരെ കുറ്റപ്പെടുത്താനും കോഹ്ലി മറന്നില്ല. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമമുണ്ടാകുമ്പോള്‍ മിണ്ടാതെ നിന്ന് വീക്ഷിക്കുന്നത് ഭീരുത്വമാണെന്നും അത്തരക്കാര്‍ പുരുഷന്മാരെന്ന് സ്വയം വിശേഷിപ്പിക്കാന്‍ യോഗ്യത ഇല്ലാത്തവരാണെന്നും കോഹ്ലി കുറ്റപ്പെടുത്തി.

ഇത്തരത്തില്‍ ഒരു അതിക്രമം നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും നേരെയാണ് ഉണ്ടാകുന്നതെങ്കില്‍ ഇങ്ങനെ കൈയും കെട്ടി നോക്കി നില്‍ക്കുമോയെന്നും കോഹ്ലി ചോദിച്ചു. ചെറിയ വസ്ത്രങ്ങള്‍ ധരിച്ചതിനാലാണ് പെണ്‍കുട്ടികള്‍ക്ക് ഇത് നേരിടേണ്ടി വന്നതെന്നും അത് അനുഭവിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന രീതിയിലുമായിരുന്നു പലരുടെയും പ്രതികരമമെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

ഇത്തരം ചിന്തകളുള്ളവര്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്നുള്ളത് ഞെട്ടലോടെ മാത്രമെ ഉള്‍ക്കൊള്ളാനാകൂവെന്നും ഇത്തരം ഒരു സമൂഹത്തിന്‍റെ ഭാഗമാണ് പറയാന്‍ പോലും തനിക്ക് ലജ്ജയുണ്ടെന്നും കോഹ്ലി പറഞ്ഞു.

നമ്മുടെ ചിന്താരീതികളില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. സ്ത്രീകളെ തുല്യരായി കാണാനും ബഹുമാനിക്കാനും പഠിക്കണം സ്ത്രീകളോട് സഹാനുഭൂതിയോടെ പെരുമാറണം, അദ്ദേഹം കൂട്ടിച്ചര്‍ത്തു.

നേരത്തെ വിഷത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരുന്നു. വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തിനുമുള്ള അനുവാദമല്ലെന്ന് അഭിപ്രായപ്പെട്ട സെവാഗ് ബംഗളൂരുവിലെ സംഭവത്തില്‍ തനിക്ക് അതിയായ നിരാശയും ദുഃഖവുമുണ്ടെന്നും വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ തന്നൊയിരുന്നു സെവാഗിന്‍റെ പ്രതികരണം. പുതുവത്സരരാത്രിയില്‍ ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ വ്യാപക അതിക്രമമാണ് ഉണ്ടായത്.

ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍, ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്ലിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News