Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 7:15 pm

Menu

Published on January 18, 2017 at 2:40 pm

സച്ചിനുമായുള്ള താരതമ്യം; കോഹ്ലിക്ക് പറയാനുള്ളത് ഇതാണ്

virat-kohli-says-he-might-not-play-for-as-long-as-sachin-tendulkar-played

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെയും റണ്‍മെഷീന്‍ എന്ന് ഇതിനോടകം തന്നെ പേരുവീണ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് എല്ലാവര്‍ക്കും ഒരു പതിവായിരിക്കുകയാണ്.

virat-kohli-might-not-play-for-as-long-as-sachin1

കോഹ്ലിയുടെ മിന്നുന്ന ഫോമും ഓരോ മത്സരവും വിജയിപ്പിക്കാനുള്ള അടങ്ങാത്ത ദാഹവുമൊക്കെ തന്നെയാണ് ഈ താരതമ്യത്തിന് കാരണമാകുന്നത്. സാധാരണക്കാര്‍ മുതല്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ വരെ ഓരോ മത്സരം കഴിയുമ്പോഴും ഇത്തരത്തില്‍ താരതമ്യത്തിന് മുതിരാറുണ്ട്.

സച്ചിനേക്കാള്‍ മികച്ച താരമാണ് വിരാട് കോഹ്ലിയെന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം. എന്നാല്‍ അതല്ല സച്ചിന്‍ തന്നെയാണ് കേമനെന്ന് മറ്റൊരു കൂട്ടം പറയുന്നു. എന്നാലിപ്പോള്‍  ഇത്തരം താരതമ്യങ്ങളില്‍ പ്രതികരണവുമായി കോഹ്ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

virat-kohli-might-not-play-for-as-long-as-sachin2

സച്ചിന്‍ കളിച്ച കാലത്തോളം കളിക്കാന്‍ കഴിയുമെന്ന അവകാശവാദം ഉന്നയിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് കോഹ്ലി പറയുന്നു. 24 വര്‍ഷം ക്രിക്കറ്റ് കളിക്കാനുള്ള ഇച്ഛാശക്തി തനിക്കില്ല. 200 ടെസ്റ്റ് മത്സരങ്ങള്‍, 100 സെഞ്ചുറികള്‍,  എന്നിങ്ങനെയുള്ള മഹത്തായ നേട്ടം കൈവരിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്ക് തന്റേതായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസമുള്ളതായി കോഹ്ലി ബി.സി.സി.ഐ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്തതാണ് തന്റെ വിജയരഹസ്യമെന്നും കോഹ്ലി വ്യക്തമാക്കി. ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കില്‍ അവരോടെല്ലാം സംസാരിക്കേണ്ടതായി വരും. ആരെയും ഒഴിവാക്കാന്‍ പറ്റില്ല. ഇത് നിങ്ങളുടെ സമയം വെറുതെ നഷ്ടപ്പെടുത്തും. ഒപ്പം ചില കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യും, കോഹ്ലി പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News