Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:03 am

Menu

Published on June 7, 2017 at 11:56 am

പരിശീലകനാകാന്‍ വെറും രണ്ടുവരി റെസ്യൂമെ; ഞെട്ടിക്കല്‍ തുടര്‍ന്ന് സെവാഗ്

virender-sehwag-sends-2-line-resume-india-head-coach-job

ന്യൂഡല്‍ഹി: ക്രീസില്‍ നില്‍ക്കുമ്പോള്‍ ആദ്യ പന്തുതന്നെ ബൗണ്ടറിയടിക്കാന്‍ ശ്രമിക്കുന്ന താരമാണ് വീരേന്ദര്‍ സെവാഗ്. പണ്ടേ ക്രിക്കറ്റിലെ ചിട്ടവട്ടങ്ങളെ ബൗണ്ടറിക്കു പുറത്തേക്കു പറത്തിയാണു അദ്ദേഹത്തിന്റെ ശീലവും.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള അപേക്ഷയിലും സെവാഗ് ആ ശീലം കൈവിട്ടില്ല. രണ്ടു വരി മാത്രമുള്ള അപേക്ഷ അയച്ചാണു ബി.സി.സി.ഐയെ സെവാഗ് ഞെട്ടിച്ചത്.

പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അയക്കാറുള്ളത് സ്വന്തം മഹത്വം വിവരിച്ചുള്ള നെടുനീളന്‍ അപേക്ഷകളാണ്. ഇതുമാത്രം കണ്ടു ശീലിച്ച ബി.സി.സി.ഐ പക്ഷേ സെവാഗിന്റെ രണ്ടുവരി കുറിപ്പു കണ്ടു ഞെട്ടി.

‘പഞ്ചാബ് കിങ്‌സ് ടീമിന്റെ മാര്‍ഗദര്‍ശിയും പരിശീലകനും; ഈ കുട്ടികളുമൊത്തു (ഇന്ത്യന്‍ ടീം താരങ്ങള്‍) മുന്‍പു കളിച്ചിട്ടുമുണ്ട്’ ഇതായിരുന്നു സെവാഗിന്റെ അപേക്ഷയില്‍ ആകെയുള്ള വരികള്‍.

എന്നാല്‍ സെവാഗിനോട് വിശദമായ സിവിക്കൊപ്പം അപേക്ഷ അയക്കാന്‍ നിര്‍ദേശിച്ച് ബി.സി.സി.ഐ ഈ രണ്ടുവരി അപേക്ഷ തിരിച്ചയച്ചു. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ട്വിറ്ററില്‍ ഉശിരന്‍ പോസ്റ്റുകളുമായി നിറയുന്ന സെവാഗ്, അതേ മാതൃകയില്‍ ട്വിറ്റര്‍ സന്ദേശം പോലെയാണ് അപേക്ഷ അയച്ചതെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
വരുംദിവസങ്ങളില്‍ ഇവര്‍ സെവാഗുമായി സ്‌കൈപ്പ് വഴി അഭിമുഖം നടത്തും.

സെവാഗിനു പുറമെ, മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി, മുന്‍ പാക്ക് ടീം കോച്ച് ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഡോഡ ഗണേഷ്, മുന്‍ ഇന്ത്യ എ ടീം കോച്ച് ലാല്‍ചന്ദ് രജ്പുത്ത് എന്നിവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News