Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:39 pm

Menu

Published on August 22, 2014 at 5:29 pm

പെൻഡ്രൈവുകളിലെ വൈറസിനെ കരുതിയിരിക്കുക…. !!അവ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുത്തിയേക്കാം ..!

virus-in-usb-pendrive

പെൻഡ്രൈവുകളെ ബാധിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ്  വൈറസ് ആക്രമണങ്ങൾ. ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് മാറി മാറി പെൻഡ്രൈവ് ഉപയോഗിക്കുന്നത് മൂലം വൈറസ് കമ്പ്യൂട്ടറിലേക്ക് പടരുന്നതിനും ഇടയാകുന്നു.  പൊതുവെ എല്ലാരുടെയും ധാരണ പെൻഡ്രൈവ് ഫോർമാറ്റ് ചെയ്താൽ അതിലെ വൈറസ്‌ എല്ലാം ഇല്ലാതാകും എന്നാണു. എന്നാൽ ഇതു ഒരു തെറ്റിദ്ധാരണ മാത്രമാണ്. എന്തെന്നാൽ ഫോർമാറ്റ് ചെയ്ത പെൻഡ്രൈവുകളും കാലിയായ പെൻഡ്രൈവുകളും ഒന്നും തന്നെ അത്ര സുരക്ഷിതമല്ല എന്നാണ്  പുതിയ പഠനങ്ങൾ പറയുന്നത്. അവയിലും വൈറസ് ഉണ്ടെന്നും അവ വളരെ അപകടകാരികളാണെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുനന്ത്.
സ്മാർട്ട്ഫോണ്‍ പോലുള്ള കണക്ട് ചെയ്ത് ഉപയോഗിക്കുന്ന യു.എസ്.ബികളും ഇക്കൂട്ടത്തിൽ പെടുത്താവുന്നവയാണ്. അപകടകാരികളായ വൈറസുകൾ ഇവയിലും അടങ്ങിയിരിക്കാം. ഈ വൈറസുകൾ ആണ് ഏറെ അപകടകാരികൾ. ഇവ കമ്പ്യൂട്ടറിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഉപയോഗിക്കുന്നവരുടെ സ്വകാര്യ ഡാറ്റകൾ  പോലും ചോർത്തുകയും ചെയ്യും.ഇത്തരത്തിൽ  കടന്നുകൂടുന്ന വൈറസുകൾക്ക് ‘പേയ്മെൻറ് ഗേറ്റ് വേ’കൾ പോലുള്ള വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. അത്തരത്തിലുള്ള വ്യാജ വെബ്‌സൈറ്റിൽ എത്തുകയും നിങ്ങളുടെ അക്കൗണ്ടിൻറെ യുസർ നേം, പാസ് വേഡ് വിവരങ്ങൾ നൽകുകയും ചെയ്‌താൽ പിന്നെ അക്കൗണ്ടിൽ നിന്നും പണം മുഴുവൻ നഷ്ടമാകുമ്പോൾ മാത്രമായിരുക്കും ഉടമ അറിയുന്നത്. ‘ഇന്റർനെറ്റ് പേയ്മെൻറ്’ നടത്തുന്ന സ്ഥലങ്ങൾ ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുവാൻ വിരുദ്ധൻമാരാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. പെൻഡ്രൈവ് അല്ലെങ്കിൽ യു.എസ്.ബി ഉപയോഗം കുറയ്ക്കുക എന്നതാണ് ഈ പ്രശ്നത്തിന് പരിഹാരമായി  സാങ്കേതിക വിദഗ്ദ്ധർ  ചൂണ്ടികാണിക്കുന്നത്. അതു ഒട്ടും പ്രാവർത്തികമല്ലെന്ന് അറിയാം. അതിനാൽ തന്നെ ഇതിനു മറ്റൊരു പോംവഴിയായി കാണാവുന്ന ഒന്നെന്നു പറയാവുന്നത് പെൻഡ്രൈവ് കഴിവതും വേറെ വേറെ കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ്.


Credit : TechRaids

Loading...

Leave a Reply

Your email address will not be published.

More News