Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:09 pm

Menu

Published on November 14, 2016 at 3:38 pm

നിസ്സാരക്കാരനല്ല വിറ്റാമിന്‍ ഡി…

vitamin-d-really-can-save-your-life

വിറ്റാമിന്‍ ഡി യെ നിസ്സാരമായി കാണല്ലേആരോഗ്യവും ആയുസ്സുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിന്‍ ഡി.ഏറ്റവും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിറ്റാമിന്‍ ഡിക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ശരീരത്തില്‍ വിറ്റമിന്‍ ഡി കൂടുതലുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദത്തെ അതിജീവിക്കാനുള്ള ശേഷിയും കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റമിന്‍ ഡി, കാന്‍സര്‍ കോശങ്ങളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു എന്നതാണ് ഇതിനുള്ള കാരണമായി പറയുന്നത്.കാന്‍സര്‍ ബാധിതരില്‍ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിറ്റമിന്‍ ഡി എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി ശരീരത്തിലെത്തുന്നത്. കൊഴുപ്പുള്ള മീനെണ്ണയിലും ഭക്ഷ്യധാന്യങ്ങളിലും ഇവ ധാരാളമായി കണ്ടുവരുന്നു.ആര്‍ത്തവവിരാമത്തിന് മുന്‍പ് ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറവുള്ള സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സറിനുള്ള സാധ്യത വളരെ കുറവാണെന്ന്് പഠനം തെളിയിക്കുന്നു.കെയ്‌സര്‍ പെര്‍മനന്റ് നോര്‍ത്തേര്‍ണ്‍ കാലിഫോര്‍ണിയ ഡിവിഷന്‍ ഓഫ് റിസര്‍ച്ച് 1666 സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.രോഗം കണ്ടെത്തി രണ്ട് മാസത്തിനുള്ളില്‍, സ്തനങ്ങളിലെ ടിഷ്യു സാമ്പിളുകള്‍ ശേഖരിച്ചു. കൃത്യമായ ഇടവേളകളില്‍ സാമ്പിളുകളില്‍ പരിശോധന നടത്തിക്കൊണ്ടിരുന്നു.സ്തനാര്‍ബുഗത്തെ മാത്രമല്ല, മൂത്രാശയ കാന്‍സറിനെ പ്രതിരോധിക്കാനും വിറ്റാമിന്‍ ഡിക്ക് കഴിയുമെന്നും പഠനം പറയുന്നു.അര്‍ബുദത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഗര്‍ഭകാലത്തും വിറ്റമിന്‍ ഡി സഹായിക്കും. വിറ്റമിന്‍ ഡിയുടെ സാന്നിധ്യം കുഞ്ഞുങ്ങളെ അലര്‍ജിയുണ്ടാകുന്നതില്‍ നിന്ന് സംരക്ഷിക്കും.

Loading...

Leave a Reply

Your email address will not be published.

More News