Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:38 pm

Menu

Published on October 22, 2016 at 2:56 pm

വോഡഫോൺ റോമിംഗ് കോളുകള്‍ സൗജന്യമാക്കുന്നു

vodafone-makes-national-roaming-free

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വോഡഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫര്‍. എല്ലാ വോഡഫോണ്‍ ഉപയോക്താക്കള്‍ക്കും റോമിംഗിലായിരിക്കുമ്പോള്‍ സൗജന്യ ഇന്‍കമിംഗ് കോള്‍ നല്‍കുന്നതാണ് ഓഫര്‍. ദീപാവലി മുതലാണ് ഓഫര്‍ ലഭിച്ചുതുടങ്ങുക. റിലയന്‍സ് ജിയോ വിപണിയിലെത്തിയതിനെ തുടര്‍ന്നുണ്ടായ താരിഫ് യുദ്ധത്തിന്റെ ഭാഗമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വോഡഫോണ്‍. റോമിംഗിലായിരിക്കുമ്പോഴും സൗജന്യ വോയ്‌സ് കോളുകളും ഇന്‍ര്‍നെറ്റുമാണ് ജിയോ നല്‍കുന്നത്.ദീപാവലി സമ്മാനമായാണ് ഇൗ ഒാഫര്‍ അവതരിപ്പിക്കപ്പെടുന്നത്. ദീപാവലി ദിനമായ 29 മുതൽ നിലവില്‍ വരും.വോഡഫോണ്‍ ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെവിടേയും സഞ്ചരിക്കുമ്പോള്‍ റോമിങ്ങില്‍പ്പെടാതെ കോള്‍ ഔട്ട് ഗോയിംഗ് കോളുകള്‍ സ്വീകരിക്കാം. വോഡഫോണ്‍ കമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കട്ടാരിയയാണ് ഇക്കാര്യം അറിയിച്ചത്.

റിലയന്‍സ് ജിയോയുടെ ആവര്‍ഭാവത്തോടെ രാജ്യത്തെ ടെലികോം കമ്പനികളെല്ലാം താരിഫുകളും മറ്റു പ്ലാനുകളും കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനോട് ചേര്‍ത്ത് വായിക്കണം വൊഡാഫോണിന്റെ പുതിയ വാഗ്ദാനം.

ബിഎസ്എന്‍എല്‍ ആണ് റോമിങ്ങില്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമാക്കിയ രാജ്യത്തെ ആദ്യ ടെലികോം കമ്പനി. 2015 ജൂണ്‍ പതിനഞ്ച് മുതലാണ് ബിഎസ്എന്‍എല്‍ ഇത് നടപ്പാക്കിയത്. ഒട്ടുമിക്ക ടെലികോം കമ്പനികളും റോമിങ്ങിലെ ഇന്‍കമിങ് കോളുകള്‍ക്ക് താരിഫുകള്‍ നല്‍കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News