Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:36 pm

Menu

Published on September 28, 2016 at 11:22 am

ജിയോയെ പിടിച്ചുകെട്ടാൻ വൊഡാഫോണും…ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി ഡേറ്റ…!!

vodafone-offers-10gb-data-at-cost-of-1gb-for-new-4g-phones

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും തയ്യാറെടുക്കുന്നു.ഒരു ജിബിയ്ക്ക് മുകളിലുള്ള ഡേറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 9 ജിബി ഡേറ്റ സൗജന്യമായി ലഭിക്കുന്ന പുതിയ ഓഫറാണ് വോഡഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.ഒരു ജിബിയും അതിന് മുകളിലുമുള്ള ഡാറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റ അധികമായി ലഭിക്കുക. മൂന്ന് മാസമാണ് പുതുതായി അവതരിപ്പിച്ച ഓഫറിന്റെ കാലാവധി. നിലവില്‍ 250 രൂപയാണ് ഒരു ജിബി ഡാറ്റയ്ക്ക്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത സര്‍ക്കിളുകളിലെ ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും ഓഫറിലെ ഡേറ്റ ഉപയോഗിക്കാം. എന്നാല്‍ ഉത്തര്‍പ്രദേശ്(പടിഞ്ഞാറ്), ഉത്തര്‍പ്രദേശ്(കിഴക്ക്), ഹരിയാന, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര/ഗോവ, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നീ സര്‍ക്കിളുകളില്‍ 10 ജിബി 3ഡി ഡേറ്റയെ ലഭിക്കൂ. 4ജി സ്മാര്‍ട്ട്‌ഫോണും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഒരു ജിബിയ്‌ക്കോ മുകളിലോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അര്‍ധരാത്രി പന്ത്രണ്ടിനും രാവിലെ ആറിനും ഇടയില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ.വൊഡാഫോണ്‍ പ്ലേയിലെ സംഗീതം, സിനിമ, ടിവി എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 100 ലൈവി ടിവി ചാനലുകളും 18,000 സിനിമകളും വൊഡാഫോണ്‍ പ്ലേയിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News