Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:23 am

Menu

Published on November 6, 2015 at 1:39 pm

ദീപാവലിക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ഓഫറുമായി വോഡഫോണ്‍

vodafone-users-can-get-100-mb-free-data-using-an-sms-on-diwali

കൊച്ചി: ദീപാവലിയ്ക്ക് ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റാ ഓഫറുമായി വോഡഫോണ്‍. ദീപാവലി ദിനമായ നവംബര്‍ 11നോടനുബന്ധിച്ച് തങ്ങളുടെ വരിക്കാര്‍ക്ക് 100 എംബി ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2ജി,3ജി എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ‘DIWALI’ എന്ന് 199 ലേക്ക് എസ്.എം.എസ്. അയച്ച് ഈ ആനുകൂല്യം നേടാനാവും.വോഡാഫോണിന്റെ 18.8 കോടി ഉപയോക്താക്കള്‍ക്ക് ഈ ദീപാവലി ഓഫര്‍ ലഭിക്കും. ദീപാവലി ദിനത്തില്‍ ലഭിക്കുന്ന അധിക ഓഫര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ദീപാവലി ഇ ഗ്രീറ്റിംങ്ങ്‌സ് അയക്കാനും വെബ് ബ്രൗസിംങ്ങ് ആസ്വദിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
ഏറ്റവും മികച്ച ബ്രൗസിംങ്ങ് അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ഇതിലൂടെ വോഡാഫോണ്‍ ലക്ഷ്യമിടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News