Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:29 pm

Menu

Published on January 11, 2017 at 10:26 am

പൊലീസ് കാന്റീനില്‍ പോയാല്‍ ഇനി ഒരു കാറൊക്കെ വാങ്ങാം

volkswagen-cars-now-available-via-central-police-canteens-auto

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ പൊലീസ് കാന്റീനുകളില്‍ നിന്ന് ഇനി കാറുകള്‍ ബുക്ക് ചെയ്യാം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗനാണ് ഇന്ത്യയിലെ സെന്‍ട്രല്‍ പൊലീസ് കാന്റീനുകള്‍ വഴി കാറുകള്‍ ബുക്കുചെയ്യാന്‍ സാധിക്കുമെന്നറിയിച്ചത്.

ഇന്ത്യയിലെ എല്ലാ ചെറുകിട-വന്‍കിട കാന്റീന്‍ വഴിയും തങ്ങളുടെ കാറുകള്‍ ബുക്കുചെയ്യാമെന്നും കമ്പനി അറിയിച്ചു. കാന്റീന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷമായ വിലക്കുറവും ലഭ്യമാകും.

തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ നികുതിയിളവും മുന്‍ഗണനയും അനുസരിച്ചുള്ള ഡെലിവറി സൗകര്യവും ലഭ്യമായിരിക്കും. എറ്റവും സുരക്ഷിതമായ വാഹനം ഇന്ത്യയിലെ എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനും തങ്ങളുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായും ആണ് ഇത്തരത്തിലുള്ള ആനുകൂല്യം അവതരിപ്പിക്കുന്നതെന്നും ഫോക്സ്വാഗണ്‍ ഡയറക്ടര്‍ മൈക്കല്‍ മെയര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ സെന്‍ട്രല്‍ പൊലീസിന്റെ 199 കാന്റീനുകളും 1500 ഉപക്യാന്റീനുകളാണുമാണ് ഉള്ളത്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് എന്നിവയടക്കമുള്ള വിവിധ സായുധ പൊലീസ് ക്യാന്റീനുകള്‍ വഴി വിവിധ ആനുകൂല്യങ്ങളോടെ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ സ്വന്തമാക്കാം.

Loading...

Leave a Reply

Your email address will not be published.

More News