Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:56 am

Menu

Published on December 2, 2014 at 10:08 am

ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

voting-begins-for-second-phase-of-jharkhand-and-jammu-and-kashmir

റാഞ്ചി: ജമ്മുകശ്മീര്‍-ജാര്‍ഖണ്ഡ് സംസ്ഥാന നിയമസഭകളിയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ്  ആരംഭിച്ചു. ജമ്മു കശ്മീരില്‍ 18 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡില്‍ 20 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.നാലു മന്ത്രിമാരടക്കം 14 സിറ്റിംഗ് എംഎല്‍എമാര്‍ കശ്മീരില്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.കശ്മീരില്‍ 175 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 16 മുന്‍മന്ത്രിമാരും ഉള്‍പ്പെടും. ജാര്‍ഖണ്ഡില്‍ 223 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.രാവിലെ 8 മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്.  കശ്മീരില്‍ വിഘടനവാദികളുടെ ബഹിഷ്‌കരണഭീഷണിയും കൊടുംതണുപ്പും വകവയ്ക്കാതെ കാലത്ത് തന്നെ ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.ആക്രമണ ഭീഷണി കണക്കിലെടുത്ത് പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News