Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.1.4 കോടി വോട്ടർമാരാണ് ഈ ജില്ലകളിലായുള്ളത്.ആദ്യഘട്ടത്തെക്കാള്‍ സ്ഥാനാര്‍ഥികളും വോട്ടര്‍മാരും വാര്‍ഡുകളും ഇപ്രാവശ്യം കൂടുതലാണ്. മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. മികച്ച പോളിങ് ഇന്നും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. 12651 വാര്‍ഡിലായി 44388 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഏഴ് ജില്ലകളിലായി 19328 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 40000 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുള്ളത്.സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Leave a Reply