Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:36 am

Menu

Published on September 13, 2014 at 10:05 am

പത്ത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

voting-underway-for-bypolls-to-3-lok-sabha-33-assembly-seats

ന്യൂഡല്‍ഹി: ലോക്സഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് ആരംഭിച്ചു . പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടത്തുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.ഗുജറാത്തിലെ വഡോദര, ഉത്തര്‍പ്രദേശിലെ മൈന്‍പുരി, തെലങ്കാനയിലെ മേധക് എന്നീ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന് മല്‍സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ്, ടി.ആര്‍.എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രസ്തുത ലോക്‌സഭാ സീറ്റില്‍ ഒഴിവ് വന്നത്. ഇതോടൊപ്പം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, അസം, ഗുജറാത്ത്, ത്രിപുര, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സപ്തംബര്‍ 16-നാണ് വോട്ടെണ്ണല്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33