Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ നായിക ആരാണെന്നു പറയാമോ ? കുഞ്ചാക്കോ ബോബൻ നായകനാകുന്ന “വള്ളീം തെറ്റി, പുള്ളീം തെറ്റി” എന്ന പുതിയ ചിത്രത്തിലെ നായികയുടെ ചിത്രമാണ് ഇത്.
ചാക്കോച്ചനും അജു വർഗീസുമാണ് ഇൗ കണ്ണുകളുടെ ചിത്രം തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ‘ഇവള്‍ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകള്‍ ആരുടേതെന്നറിയാന്‍’ എന്നെഴുതിയ പോസ്റ്ററാണ് ഇരുവരും ഷെയര്‍ ചെയ്തത്.
ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രമാണ് “വള്ളീം തെറ്റി പുള്ളീം തെറ്റി”. നവാഗതനായ റിഷി ശിവകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിന്റെ ഛായാഗ്രാഹകനും കുഞ്ഞുണ്ണി തന്നെയാണ്.
Leave a Reply