Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:31 pm

Menu

Published on October 19, 2017 at 11:24 am

സെക്സ് സീൻ അഭിനയിക്കാൻ നടിക്ക് ക്ലസ്സെടുത്ത് നിർമ്മാതാവ്; നടിയുടെ വെളിപ്പെടുത്തൽ

vu-thu-phuong-harvey-weinstein-hollywood

സിനിമയിൽ എങ്ങനെ അഭിനയിക്കണം, ഏതൊക്കെ രീതിയിൽ എന്തൊക്കെ ചെയ്യണം എന്നത് പറഞ്ഞു കൊടുക്കലും പഠിപ്പിക്കലും സംവിധായകന്റെ ജോലിയാണല്ലോ. എന്നാൽ ഇവിടെ ഒരു നടിക്കുണ്ടായ അനുഭവം നേരെ തിരിച്ചാണ്. അഭിനയ ക്ലാസ് എടുത്തു കൊടുക്കാൻ വന്നത് നിർമാതാവ്, അതും നല്ല ഒന്നാം തരം സെക്സ് സീനും. നടി വഴങ്ങാതെ വന്നതോടെ നായികയുടെ റോളിൽ നിന്നും മാറ്റി വെറുമൊരു അഥിതിതാരത്തിന്റെ വേഷം മാത്രം സിനിമയിൽ കൊടുത്തു.

വിയട്നാമീസിലാണ് സംഭവം. അവിടെ വു തു ഫ്വോങ് എന്ന നടിക്കാന് ഇത്തരം ഒരു അനുഭവമുണ്ടായത്. അതോടെ ഇവർ പതിയെ സിനിമയോട് തന്നെ വിടപറയുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. സംഭവത്തിൽ വില്ലനായ നിർമാതാവിന്റെ പേര് പറഞ്ഞാൽ നമ്മൾ അറിയും. ഇപ്പോൾ ലൈംഗിക അപവാദത്തിൽ പെട്ട് കുടുങ്ങിയിരിക്കുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനാണ് ഈ കക്ഷി.

ഫേസ്ബുക് വഴിയായിരുന്നു നടി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. ഇനിയും നിശബ്ദയായി ഇരിക്കാൻ താൻ ഒരുക്കമല്ലെന്നും പുറം ലോകം എന്തൊക്കെയാണ് നടന്നതെന്ന് അറിയണമെന്നും അവർ വ്യക്തമാക്കി. തന്റെ അമേരിക്കൻ സിനിമാ സ്വപ്നങ്ങൾ എങ്ങനെയാണ് പരാജയപ്പെട്ടതെന്നും നടി വ്യക്തമാക്കുന്നു.

ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ഈ നിർമാതാവ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചത്. മുറിയിലെത്തിയപ്പോൾ അയാൾ ഒരു ടവ്വൽ മാത്രമിട്ട് നിൽക്കുന്നു. സിനിമയെ കുറിച്ച് സംസാരിച്ചു തുടങ്ങിയെങ്കിലും പതിയെ സംസാരത്തിന്റെ ശൈലി മാറി. ഈ സിനിമയിൽ ചില സെക്സ് സീനുകൾ ഉണ്ടെന്നും അത് ചെയ്യാൻ താൻ ഒരുക്കമാണോ എന്നും അയാൾ ചോദിച്ചു. തയ്യാറാണെങ്കിൽ ആ സീനുകൾ എങ്ങനെ ചെയ്യണമെന്ന് പഠിപ്പിച്ചു തരാമെന്ന് അയാൾ പറഞ്ഞു. മുമ്പ് ഒരുപാട് പേരെ ഇതുപോലെ പഠിപ്പിച്ചിട്ടുണ്ടെന്നും ആ നിർമ്മാതാവ് തന്നോട് പറയുകയുണ്ടായി എന്ന് നടി പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News