Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:18 am

Menu

Published on October 12, 2016 at 9:28 am

80 കാരിയെ വൃദ്ധസദനത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

vulnerable-elderly-woman-filmed-cowering-as-she-is-attacked-by-carer-in-taiwan

തായ് വാന്‍: വൃദ്ധസദനത്തില്‍ 80 കാരിയെ കെയര്‍ടേക്കര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തായ് വാനിലാണ് മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്.കെയര്‍ടേക്കറിന്റെ അടി കൊണ്ട് കരഞ്ഞുനിലവിളിക്കുകയാണ് 80കാരിയായ ഒരു അമ്മ. അടിയേറ്റ് കട്ടിലില്‍ നിന്നും താഴെ വീണ അവര്‍ തിരിച്ചു കയറാനാകാതെ വിഷമിക്കുകയാണ്.

പ്രായാധിക്യം കൊണ്ട് മെലിഞ്ഞ് ചുക്കിച്ചുളുങ്ങിയ വൃദ്ധയുടെ കാലില്‍ നീരുള്ളതായി വീഡിയോയില്‍ കാണാം. ഇക്കാരണത്താല്‍ അവര്‍ക്കു നിലത്തു നിന്നും സ്വയം എഴുന്നേറ്റു കട്ടിലില്‍ കയറാനും സാധിക്കുന്നില്ല. എന്നാല്‍ ഇതു മനസിലാക്കി അവരെ സഹായിക്കാതെ അടിക്കുകയാണ് കെയര്‍ടേക്കര്‍. സ്ഥാപനത്തിലെ സിസിടിവി കാമറയില്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.

ആദ്യം കെയര്‍ ടേക്കര്‍ മുഖത്തടിച്ചതോടെ വൃദ്ധ ശരിക്കും ഭയന്നു. തുടര്‍ന്നുള്ള അടികള്‍ ചെറുക്കാന്‍ നിലത്തിരുന്നുകൊണ്ട് അവര്‍ ശ്രമിക്കുകയാണ്. എന്നാല്‍ മകന്റെ പ്രായമുള്ള ഒരാളില്‍ നിന്നും വാര്‍ധക്യത്തില്‍ തനിക്ക് ഇത്തരത്തില്‍ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ദു:ഖവും വേദനയും ഭയന്നു വിറച്ച ആ മുഖത്ത് ദൃശ്യമാണ്.

ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഈ വിഡിയോ ഇതിനോടകം തന്നെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. വൃദ്ധയുടെ നിസ്സഹായതയും പ്രായവും രോഗാവസ്ഥയും പരിഗണിക്കാതെ ഇത്രയും ക്രൂരമായി പെരുമാറിയ കെയര്‍ടേക്കര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം എന്നാണു വീഡിയോ കണ്ടവരെല്ലാം ആവശ്യപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News