Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:04 pm

Menu

Published on December 12, 2017 at 7:47 pm

സ്ത്രീക്ക് എന്തുമാകാം എന്നാണോ? പാര്‍വതിക്ക് സംവിധായകന്റെ ചുട്ട മറുപടി

vysan-k-p-against-parvathy

മമ്മൂട്ടിയേയും കസബയ്ക്കുമെതിരെ വിമര്‍ശനമുന്നയിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെ.പി രംഗത്ത്.

പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത് പോലെ അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണെന്ന് വ്യാസന്‍ തുറന്നടിച്ചു.

കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മ്മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ പാര്‍വതിയോ, പാര്‍വതിയുടെ സംഘടനയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

സെക്‌സി ദുര്‍ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും, നിരോധിക്കേണ്ടതാണെന്നും പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നടി പാര്‍വതി മമ്മൂട്ടിയേയും മമ്മൂട്ടി നായകനായ ചിത്രം കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. കസബ പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകരും വിമര്‍ശകരും രംഗത്തെത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് പാര്‍വതിക്ക് വ്യാസന്‍ കെ.പിയുടെ മറുപടി.

വ്യാസന്‍ കെ.പിയുടെ കുറിപ്പ് പൂര്‍ണരൂപം………

 

പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത് പോലെ അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ പാര്‍വതിയൊ, പാര്‍വതിയുടെ സംഘടനയോ അല്ല. സെക്‌സി ദുര്‍ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്. ഇതാണ് ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണൊ? കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്‌കെയുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.

Loading...

Leave a Reply

Your email address will not be published.

More News