Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:43 pm

Menu

Published on February 2, 2018 at 6:17 pm

എഴുന്നേറ്റയുടന്‍ പാല്‍ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

wake-up-time-milk-tea

വയറില്‍ ആകെ അസ്വസ്ഥതയെന്നാണു പലരുടെയും സ്ഥിരം പരാതി. ഉറങ്ങുമ്പോള്‍ വിവിധതരം ഗ്യാസ്ട്രിക് ആസിഡുകള്‍ വയറില്‍ നിറയും. അതുകൊണ്ടു തന്നെ രാവിലെ എഴുന്നേറ്റയുടന്‍ പാല്‍ചായ കുടിച്ചാല്‍ പ്രശ്‌നമാകും.

പാലും പാല്‍ ഉല്‍പന്നങ്ങളും അസിഡിക് ആയതാണു കാരണം. അതു കൊണ്ട്, വയറിലെ ആസിഡ് ഘടകങ്ങളെ ശാന്തമാക്കാന്‍ ആദ്യം രണ്ടു ഗ്ലാസ് വെള്ളം കുടിക്കാം. പിന്നീട് ആല്‍ക്കലൈന്‍ ഡ്രിങ്ക് കുടിക്കാം. ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാണിത്.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം അരിച്ചെടുത്ത്, അതിലേക്കു ഗ്രീന്‍ ടീ ഇടാം. രണ്ട്മൂന്നു മിനിറ്റ് കഴിഞ്ഞ് തേനും നാരങ്ങാ നീരും ചേര്‍ത്തു കുടിക്കാം.

കരുപ്പെട്ടിച്ചായയും നല്ലതാണ്. കാപ്പി വേണ്ടെന്നോര്‍ക്കണേ. ചായയില്‍ പാലിനു പുറമെ പഞ്ചസാരയും ഒഴിവാക്കാം. അല്‍പസമയം കഴിഞ്ഞ് ഏതെങ്കിലും പഴം കഴിക്കാം. ഏത്തപ്പഴമാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ നന്നായി പഴുത്ത്, തൊലിപ്പുറത്തു പുള്ളി വീണതു വേണം കഴിക്കാന്‍. ഏതു പഴവും നന്നായി ചവച്ചു കഴിക്കാം.

Loading...

Leave a Reply

Your email address will not be published.

More News