Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:34 pm

Menu

Published on February 21, 2018 at 7:51 pm

നന്നായി ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കടുത്ത ക്ഷീണം തോന്നാറുണ്ടോ? ഇവയാകാം കാരണങ്ങള്‍

wake-up-tired-five-reasons

രാത്രി എത്ര തന്നെ ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വല്ലാത്തൊരു ക്ഷീണം തോന്നാറുണ്ടോ. രാവിലെ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉള്ളപ്പോഴാകും ഈ ക്ഷീണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തോന്നുന്ന ഈ ക്ഷീണത്തിനുള്ള കാരണങ്ങളില്‍ ചിലത് എന്തെല്ലാമാണെന്നു നോക്കാം.

1. വൈകി ഉറക്കം

ആരോഗ്യമുള്ള ഒരാള്‍ ദിവസം ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പറയുന്നത്. രാത്രി വൈകും വരെ ടിവി കാണുക, പുസ്തകം വായിച്ചിരിക്കുക, ഇന്റര്‍നെറ്റില്‍ പരതുക, ഇത്തരം കാര്യങ്ങളൊന്നും ആരോഗ്യത്തിനു ഒട്ടും ചേരുന്ന കാര്യങ്ങളല്ല. രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ രാവിലെ മുതല്‍ ശരീരത്തിന് ക്ഷീണവും ഡിപ്രഷനുമെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

2. വിശപ്പോടെയുള്ള ഉറക്കം

ഡയറ്റിങ്ങിന്റെ പേരില്‍ രാത്രി ഒന്നും കഴിക്കാതെ ഉറങ്ങാന്‍ കിടക്കുന്നവര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടും. ഒന്നും കഴിച്ചില്ലെങ്കിലും ഒരല്‍പം മധുരമെങ്കിലും കിടക്കുന്നതിനു മുന്‍പ് കഴിക്കണം. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ്‌സ് ശരീരത്തില്‍ എത്തുമ്പോള്‍ ക്ഷീണം ഇല്ലാതാകും.

3. മാനസിക പ്രശ്‌നങ്ങള്‍, ആകുലതകള്‍

കുടുംബജീവിതത്തിലോ ഓഫീസിലോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ഓര്‍മ്മ വരുന്നത് ഉറങ്ങാന്‍ കിടക്കുമ്പോഴായിരിക്കും. ഇത്തരം മാനസിക വിഷമതകള്‍, പ്രശ്‌നങ്ങള്‍, ആകുലതകള്‍, ഉത്കണ്ഠ, ടെന്‍ഷന്‍, പിരിമുറുക്കം ഇവയൊക്കെ നല്ല ഉറക്കത്തെ തടസപ്പെടുത്തുന്ന സംഗതികളാണ്. രാത്രി മുഴുവന്‍ ഇത്തരം നെഗറ്റീവ് ചിന്തകള്‍ വച്ചുപുലര്‍ത്തിയാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന് കടുത്ത ക്ഷീണം അനുഭവപ്പെടും.

4. പങ്കാളിയുടെ പ്രശ്‌നങ്ങള്‍

പങ്കാളിയുടെ കൂടെ കിടക്കുന്നവര്‍ക്ക് നല്ല ഉറക്കം കിട്ടിക്കോളണമെന്നില്ല. പല്ലു കടിക്കുക, കൂര്‍ക്കം വലിക്കുക, ഇടയ്ക്കിടയ്ക്ക് ശബ്ദമുണ്ടാക്കുക, ടോയ്ലറ്റില്‍ പോകാന്‍ എഴുന്നേല്‍ക്കുക, തിരിഞ്ഞും മറിഞ്ഞുമുള്ള ഉറക്കം, ഇത്തരം ശീലങ്ങളുള്ള പങ്കാളിയാണെങ്കില്‍ നിങ്ങളുടെ അഗാധമായ ഉറക്കം നഷ്ടപ്പെടും. അതുപോലെ ഉറക്കത്തിനു തൊട്ടുമുന്‍പുള്ള ലൈംഗിക ബന്ധം സ്ത്രീകളെ നെഗറ്റീവ് ആയി ബാധിക്കുമെന്നോര്‍ക്കുക.

Loading...

Leave a Reply

Your email address will not be published.

More News