Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:27 pm

Menu

Published on January 2, 2018 at 6:36 pm

മുന്നോട്ട് നടന്ന് വ്യായാമം ചെയ്യുന്നതിനു പകരം ഇനി പിറകോട്ട് നടന്നോളൂ

walk-backward-for-good-health

പൊതുവെ വ്യായാമം ചെയ്യുന്നവര്‍ നടപ്പ് പതിവാക്കിയവരാണ്. ചിലര്‍ ട്രെഡ്മില്ലും ഉപയോഗിക്കാറുണ്ട്. നടക്കുന്നതിന് ഗുണഫലങ്ങള്‍ ഏറെയാണ്. നടക്കുമ്പോള്‍ എല്ലാവരും മുന്നോട്ടാണല്ലോ നടക്കാറ്. എന്നാല്‍ ഒരു ചേയ്ഞ്ചിന് ഒന്ന് പിറകോട്ട് നടന്ന് വ്യായാമം ചെയ്ത് നോക്കൂ.

ചൈനക്കാരും ജപ്പാന്‍കാരും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പുറകോട്ടു നടന്ന് അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരാണ്. ഇപ്പോള്‍ യൂറോപ്യന്‍സും ആരോഗ്യം നിലനിര്‍ത്താന്‍ ഈ രീതി പരീക്ഷിക്കുന്നുണ്ട്. കാരണം 1000 ചുവടുകള്‍ മുന്നോട്ടു വെക്കുന്നതിനേക്കാള്‍ ഗുണം 100 ചുവടു പുറകോട്ടു നടക്കുന്നതാണെന്നാണ് പുതിയ കണ്ടെത്തല്‍.

ശരീരത്തില്‍ അടിഞ്ഞുകൂടിയ അധിക കൊഴുപ്പ് എരിച്ചുകളയാന്‍ ഇനി ട്രെഡ്മില്ലില്‍ കയറി ബുദ്ധിമുട്ടേണ്ട. പിറകോട്ട് നടന്നാല്‍ മതി. കാരണം മുന്‍പോട്ടു നടക്കുന്നതിനേക്കാള്‍ ഹൃദയമിടിപ്പ് കൂടുന്നത് പുറകോട്ടു നടക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ നല്ലൊരു കാര്‍ഡിയാക് എക്‌സര്‍സൈസ് കൂടിയാണിത്.

തലച്ചോറിലെ സെറിബല്ലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ ഈ പുറകോട്ട് നടപ്പ് സഹായിക്കും.

ഇത് മനുഷ്യശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കൂര്‍മ്മതയുള്ളതാക്കുന്നു. കൂടാതെ ശരീരത്തെ എപ്പോഴും ഫ്രഷ് ആക്കിവെക്കുകയും ചെയ്യുന്നു.

സാധാരണ ഗതിയില്‍ മുന്നോട്ടു നടക്കുമ്പോള്‍ കാലിലെ പുറകുവശത്തെ മസിലുകള്‍ക്ക് വേണ്ടത്ര വ്യായാമം കിട്ടാറില്ല. എന്നാല്‍ പുറകോട്ടുള്ള നടപ്പ് കാലിലെ പേശികളെ ദൃഢമാക്കും. മുട്ടുകാലില്‍ വേദനയുള്ളവര്‍ക്കും ഇത് ഉത്തമമാണ്. സന്തോഷകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. കുടവയര്‍ കുറയ്ക്കാനും ഈ നടപ്പ് സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News