Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:53 pm

Menu

Published on April 17, 2015 at 11:24 am

ദുബായിൽ സർവ്വകലാശാലകൾ തമ്മിൽ മത്സരം;വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഐഫോണും മാക്‌ബുക്കും സമ്മാനം !

want-a-free-iphone-join-a-university-in-dubai

ദുബായ്: ദുബായിൽ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിൽ മത്സരിക്കുകയാണ്. ഇവിടെ 38 രാജ്യങ്ങളില്‍ നിന്നുളള അറുപതോളം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തുടങ്ങിയ ഗള്‍ഫ് എജ്യൂക്കേഷന്‍ ട്രെയിനിംഗ് എക്‌സിബിഷനിലാണ് കോളജ് പഠനത്തിനെത്തുവരെ സർവകലാശാലകൾ സമ്മാനം നല്‍കി വശത്താക്കിയിരുന്നത്. എക്‌സിബിഷനില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഏതെങ്കിലും കോഴ്‌സ് തെരഞ്ഞെടുത്ത് ഫീസിന്റെ ആദ്യ ഗഡു അടയ്ക്കുമ്പോൾ അവർക്ക് സമ്മാനമായി മിഡില്‍സെക്‌സ് സര്‍വകലാശാല ഐഫോണും ഫീസിളവും നല്‍കിയിരുന്നു. ആദ്യം ചേരുന്നവര്‍ക്ക് ഫോണിനു പുറമേ 4,000 ദിര്‍ഹമാണ് ഫീസിളവ്. ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആപ്പിള്‍ മാക്ബുക്ക് ലാപ്‌ടോപാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഏപ്രില്‍ 17 ന് അവസാനിക്കുന്ന എക്‌സിബിഷനില്‍ 35,000ത്തോളം സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News