Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:10 pm

Menu

Published on June 1, 2017 at 4:49 pm

വാട്ട്‌സ്ആപ്പില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ സൂക്ഷിക്കുക

warning-delete-this-whatsapp-message-immediately-if-you-receive-it

സോഷ്യല്‍ മീഡിയ ശക്തിയാര്‍ജിച്ചുവരുന്ന കാലഘട്ടമാണിത്. ഏത് കാര്യത്തിനും നല്ല വശവും ചീത്ത വശവും ഉണ്ടെന്ന് പറയുന്നതു പോലെതന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനും ഇത്തരമൊരു മറുവശമുണ്ട്. ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വഴി തന്നെ ദിവസവും നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് നടക്കുന്നത്.

എല്ലാം തന്നെ വ്യാജ ലിങ്കുകള്‍ വഴിയുള്ളതും. ഇപ്പോഴിതാ ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം ബാങ്ക് വിശദാംശങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്താന്‍ പോന്നവയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

‘Your subscription has expired. To verify your account and purchase a lifetime subscription for just 0.99 GBP simple tap on this link.’ നിങ്ങളുടെ വാട്‌സാപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സമയം കഴിഞ്ഞു, അജീവനാന്തം സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നല്‍കിയാല്‍ മതി, എന്നാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം.

ഇതേ ലിങ്കുകള്‍ യൂറോപ്പില്‍ മാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങളിലും പ്രചരിക്കുന്നുണ്ട്. വ്യാജ മെസേജിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്‌സൈറ്റിലേക്കാണ് നിങ്ങളെ നയിക്കുക. ഇവിടെ പേയ്‌മെന്റ് വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. നേരത്തെ വാട്ട്‌സ്ആപ്പ് അജീവനാന്തം ലഭിക്കാന്‍ കമ്പനി തന്നെ 0.99 പൗണ്ട് ഈടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശമാണ്.

ട്വിറ്ററില്‍ നിന്ന് ലഭ്യമായ വിവരപ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇത്തരമൊരു ഫിഷിങ് ലിങ്ക് പ്രചരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളിലാണ് ഈ സന്ദേശം കൂടുതല്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News