Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:25 am

Menu

Published on June 3, 2015 at 11:23 am

ഏറെക്കാലം ഈട് നിൽക്കാൻ ജീൻസ് വര്‍ഷത്തില്‍ വെറും രണ്ട് തവണ മാത്രം അലക്കിയാൽ മതി….!

wash-your-jeans-twice-a-year

ന്യൂയോര്‍ക്ക്: ജീൻസ്  ഇടുന്ന  മക്കളുള്ള അമ്മമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജീൻസ് വസ്ത്രങ്ങൾ വർഷത്തിൽ രണ്ടുതവണ മാത്രം കഴുകിയാൽ മതി.ഇത് വെറുതേ പറയുന്നതല്ല. ജീന്‍സ് എക്‌സ്‌പേര്‍ട്ടുകളാണ് അലക്കാതെ ഇരിക്കുന്ന ജീന്‍സുകള്‍ മാത്രമേ ഏറക്കൊലം നിലനില്‍ക്കൂ എന്ന പ്രസ്താവനയുമായ് മുന്നോട്ട് വന്നത്. അലക്കാതെ ഇരിക്കുന്ന ജീൻസുകൾ മാത്രമേ ഏറക്കൊലം നിലനിൽക്കൂ എന്നാണ് ബ്രാൻഡഡ് കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നത്. ജീൻസ് ഓരോ തവണ അലക്കുമ്പോൾ നഷ്ടമവുന്നത് അതിന്റെ മൃദുലതയാണത്രേ. അതുകൊണ്ട് തനനെ, അലക്കുംതോറും ജീൻസ് ടൈറ്റ് ആവുകയും ചെയ്യും.പ്രമുഖ ജീന്‍സ് കമ്പനിയായ ലെവിയുടെ സി.ഇ.ഒ ചിപ് ബെര്‍ഗ് പറഞ്ഞത് ഏവരേയും ഞെട്ടിച്ചുവെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം ജീന്‍സില്‍ വെള്ളം തൊട്ടിട്ടില്ലത്രേ. ഇതുപോലെ തന്നെ ടെലിവിഷന്‍ അവതാരകന്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പറും തന്റെ ജീന്‍സ് അലക്കാറുള്ളത് വര്‍ഷത്തില്‍ നാലുതവണ മാത്രമാണെന്ന് വ്യക്തമാക്കി. എന്തിലധികം ബോളീവുഡ് സുന്ദരി ട്വിങ്കിള്‍ ഖന്ന ജീന്‍സ് വളരെ അപൂര്‍വ്വമായി മാത്രമാണ് കഴുകാറുള്ളതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News