Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 12:36 am

Menu

Published on November 15, 2016 at 12:31 pm

പുതിയ 2000 രൂപാനോട്ട് വാട്ടര്‍പ്രൂഫാണോ? വീഡിയോ വൈറലാകുന്നു!

washing-new-2000-rupee-note

പുതിയ ഐഫോണ്‍ വിപണിയിലെത്തിയാല്‍ അതിന്റെ ഫീച്ചേഴ്‌സിലാകും എല്ലാവരുടെയും കണ്ണ്. ഇനി ഫോണ്‍ കയ്യിലെത്തിയാലോ? ഈ ഫീച്ചേഴ്‌സ് ഒക്കെ ഉള്ളതാണോ എന്നറിയേണ്ടേ ? അപ്പോള്‍ പരീക്ഷിക്കുക തന്നെ വേണം. വാട്ടര്‍ പ്രൂഫ് ആണോ എന്നറിയാന്‍ വെള്ളത്തില്‍ പരീക്ഷണം, എളുപ്പം തകരുന്നതാണോ എന്നറിയാന്‍ എറിഞ്ഞൊരു പരീക്ഷണം. പരീക്ഷിക്കുക മാത്രമല്ല, ഇവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യും.

അത്തരത്തിലൊരു പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റും സമൂഹവും ചര്‍ച്ച ചെയ്യുന്നത്.
2000 രൂപയുടെ പുതിയ നോട്ടിനൊപ്പമുള്ള സെല്‍ഫി വെറുപ്പിക്കല്‍ കണ്ട് മടുത്തിരിക്കുമ്പോഴാണ് പുതിയ വീഡിയോയെത്തിയത്.

കാണാന്‍ ഭംഗി പോര, ലോട്ടറി ടിക്കറ്റ് പോലെ, തീരെ ഭാരമില്ല, കണ്ടാല്‍ കടലാസുകഷണം പോലെ എന്നിങ്ങനെയായിരുന്നു പുതിയ നോട്ടിന് ജനങ്ങള്‍ കണ്ടെത്തിയ കുറ്റങ്ങള്‍. എന്നാല്‍ ഈ 2000 രൂപ നോട്ട് വാട്ടര്‍പ്രൂഫാണോ? ഇതറിയാന്‍ പുതിയ നോട്ടൊന്ന് കഴുകി നോക്കി.

കഴുകിയാലും ചുരുട്ടിയാലുമൊന്നും പുതിയ നോട്ടിന് ഒന്നും പറ്റില്ലെന്നാണ് വീഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നത്,
പഴയ നോട്ടുകളേക്കാള്‍ മികച്ചതാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
പുതിയ നോട്ടിന്റെ ടെസ്റ്റിങ് വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് യുട്യൂബിലും മറ്റും ലഭിക്കുന്നത്.
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് പുതിയ 2000 രൂപ നോട്ടുകള്‍ വിതരണത്തിനെത്തിയത്.
പിങ്ക് കളറുള്ള നോട്ടില്‍ മൈക്രോചിപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തിലായിരുന്നു ആദ്യം പ്രചാരണങ്ങള്‍. പുതിയ നോട്ടുകളുടെ വ്യാജന്‍ ഇറങ്ങിയതും വാര്‍ത്തയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News