Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:27 pm

Menu

Published on September 5, 2016 at 10:38 am

മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക….

watching-porn-on-a-mobile-risky

എന്തിനും ഏതിനും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം. കൂടാതെ അശ്ലീല സിനിമകളും ചിത്രങ്ങളും കാണാനും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്.എന്നാൽ ഇത്തരത്തില്‍ അശ്ലീലം കാണുന്നവര്‍ക്ക് സംഭവിയ്ക്കുന്നത് എന്തെന്നത് പലരും അറിയുന്നില്ല.മൊബൈലിൽ അശ്ലീലം കാണുന്നതുകൊണ്ട് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…

മയക്കു മരുന്നിനേക്കാള്‍ അപകടമാണ് ഇത് പലപ്പോഴും. സമൂഹത്തില്‍ അക്രമവാസന വളരാന്‍ കാരണവും ഇത്തരം ശീലങ്ങള്‍ തന്നെയാണ്.

ഇത്തരം അശ്ലീല ക്ലിപ്പുകള്‍ കാണുന്നയാള്‍ക്ക് എല്ലാ കാര്യവും രഹസ്യമായി സൂക്ഷിക്കണം എന്ന ആഗ്രഹം വളരെ കൂടുതലായിരിക്കും. പലപ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള വ്യഗ്രതയും മറ്റുള്ളവരില്‍ നിന്നും എല്ലാം മറച്ചു വെയ്ക്കാനുള്ള തിടുക്കവും കൂടുതലായിരിക്കും.

ഒരിക്കലും പരിഹരിയ്ക്കാനാവാത്ത വിധത്തില്‍ ഉത്കണ്ഠയിലേക്ക് ഇവര്‍ കൂപ്പു കുത്തുന്നു. അതും വലിയ തരത്തിലുള്ള മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ 60 ശതമാനത്തില്‍ അധികമാണ് എന്നതാണ് സത്യം. പഠനങ്ങളില്‍ നിന്നാണ് ഇത്രയധികം പ്രശ്‌നങ്ങള്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നവരില്‍ ഉണ്ടാകും എന്ന് കണ്ടെത്തിയത്
പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെ താറുമാറാക്കാന്‍ ഇത് മതി. മൊബൈലില്‍ അശ്ലീലം കാണുന്നതിന് നമ്മള്‍ അഡിക്റ്റഡ് ആയി മാറുന്നു. പിന്നീട് ഇതില്‍ നിന്നും പിന്തിരിയാന്‍ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോകുന്നു.

കുടുംബത്തില്‍ നിന്നും അകലം പാലിയ്ക്കാന്‍ പരമാവധി ശ്രമിക്കും. പലപ്പോഴും ഇത് കുടുംബബന്ധങ്ങളെ താറുമാറാക്കാനും കാരണമാകും.

 

Loading...

Leave a Reply

Your email address will not be published.

More News