Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുടർച്ചയായി ടി വി കാണുന്നത് നേരത്തെ തന്നെ മരണത്തിലേയ്‌ക്ക് നിങ്ങളെ നയിക്കുമെന്ന് പഠനം.അമേരിക്കയിലെ മരിലാന്‍ഡ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ അമിതമായി ടെലിവിഷനോട് പ്രേമം കാണിക്കുന്നവരെ കീഴ്‌പ്പെടുത്തുമെന്ന് പഠനം പറയുന്നു.ടി.വി.ക്കുമുന്നില്‍ മൂന്നും നാലും മണിക്കൂര്‍ ചെലവിടുന്നവരുടെ ശാരീരികാധ്വാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറയുന്നതാണ് ഇവരെ പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സാറ കേഡ്ല്‍ പറയുന്നത്. 50-നും 71-നും ഇടയിൽ പ്രായമുള്ള 2,21,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെട്ടത്. പാർക്കിൻസൺ, കരൾ രോഗങ്ങളും ടെലിവിഷൻ ഏറെനേരം കാണുന്നവരെ പിടികൂടുമെന്ന് പഠനം കണ്ടെത്തി. ഏഴും എട്ടും മണിക്കൂർ ടി.വി.ക്കുമുന്നിൽ സമയം ചെലവഴിച്ച 47 ശതമാനം പേരെ മരണം പെട്ടെന്ന് കീഴടക്കിയതായും പഠനം പറയുന്നു.
Leave a Reply