Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ (പി.എ.പി) നിന്ന് കേരളത്തിന് സെക്കന്‍്റില്‍100 ഘനയടി ജലം വിട്ടുനല്‍കാമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ തമിഴ്നാട് സമ്മതിച്ചു. ശിരുവാണി അണക്കെട്ടില്‍ നിന്ന് സെക്കന്‍്റില്‍40 ഘനയടി ജലം കേരളം തമിഴ്നാടിനും വിട്ടു നല്‍കും. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പുതുക്കാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താനും തിരുവനന്തപുരത്തു നടന്ന കേരള-തമിഴ്നാട് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി.
കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ മന്ത്രി പി.ജെ ജോസഫിന്‍െറ നേതൃത്വത്തിലുള്ള സംഘവും തമിഴ്നാട്ടില്‍ നിന്നും പൊതുമരാമത്ത് മന്ത്രി കെ.വി. രാമലിംഗത്തിന്‍െറ നേതൃത്വത്തിലുള്ള സംഘവുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അന്തര്‍ സംസ്ഥാന നദീജല ചുമതലയുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചക്കെത്തിയിരുന്നു.
പി.എ.പി കരാര്‍ പ്രകാരം പ്രതിവര്‍ഷം 7.25 ടി.എം.സി വെള്ളമാണ് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പുഴയില്‍ ലഭിക്കേണ്ടത്. ഈവര്‍ഷം 2.2077 ടി.എം.സി വെള്ളമാണ് ലഭിച്ചത്. ഇതോടെ വരള്‍ച്ച കാരണം 44 കോടി രൂപയുടെ നാശമാണ് പാലക്കാട് ഉണ്ടായത്. തമിഴ്നാട് വെള്ളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയക്കുകയും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രതികരിച്ചിരുന്നില്ല.
എന്നാല്‍, നീരൊഴുക്ക് കുറഞ്ഞതോടെ ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ തമിഴ്നാട് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കോയമ്പത്തൂര്‍ മേഖലക്ക് കുടിവെള്ളം നല്‍കാനുള്ളതാണ് ശിരുവാണി പദ്ധതി. പാലക്കാട് ജില്ലയില്‍ തമിഴ്നാടിന്‍െറ ചെലവില്‍ നിര്‍മിച്ച ശിരുവാണി ഡാമില്‍ നിന്ന് പ്രതിവര്‍ഷം 1.3 ടി.എം.സി വരെ വെള്ളം തമിഴ്നാടിന് കൊണ്ടുപോകാം. എന്നാല്‍, ഇത്തവണ നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ വെള്ളമില്ലാതാവുകയായിരുന്നു. വെള്ളം കൊണ്ടുപോകാന്‍ കഴിയാതെവന്നതോടെ ഡാമിന്‍െറ അടിത്തട്ടിലുള്ള വെള്ളം (ഡെഡ് സ്റ്റോറേജ്) മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യാനാണ് തമിഴ്നാടിന്റെശ്രമം.
Leave a Reply