Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:30 am

Menu

Published on June 18, 2018 at 10:06 am

വീണ്ടും മണ്ണിടിച്ചില്‍, താമരശേരി ചുരം പൂര്‍ണമായും അടച്ചു!! വാഹനങ്ങൾക്ക് വിലക്ക്

wayanad-churam

കോഴിക്കോടിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരം അടച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരം അടച്ചിരിക്കുന്നത്. കെ.എസ്.ആര്‍ടിസി മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് കലക്ടർ ഉത്തരവിട്ടത്.

നേരത്തെ, കേരളത്തില്‍ നിന്നും കോഴിക്കോട് വഴി ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍ പിന്‍വലിച്ചിരുന്നു. ബസുകളുടെ 24 വരെയുള്ള ബുക്കിങ് കോര്‍പറേഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. റോഡുകളുടെ തകര്‍ച്ച മൂലമാണ് കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുകള്‍ പിന്‍വലിച്ചത്.

താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പ്പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോസ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ചിലയിടത്തു ബസ് വളയില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഇവ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News