Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:05 pm

Menu

Published on July 22, 2016 at 12:30 pm

വാട്സ് ആപ്പ് ചാറ്റുകളിലെ പ്രണയം എങ്ങനെ തിരിച്ചറിയാം.. .?

ways-his-whatsapp-chats-say-he-loves-you

ഏവരും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്.വ്യത്യസ്ത തരത്തിലുള്ള ആളുകളാണ് വാട്സ് ആപ്പിൽ സുഹൃത്തുക്കളായി ഉള്ളത്.അതുകൊണ്ട് തന്നെ എല്ലാവരെയും ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല.എന്നാല്‍ സ്ഥിരമായി വാട്സ് ആപ്പിൽ ചാറ്റ് ചെയ്യാറുള്ള സുഹൃത്തിന്റെ പ്രണയം എങ്ങനെ തിരിച്ചറിയാനാകും..?അതിന് നിങ്ങളെ സഹായിക്കുന്നതിനുള്ള ചില എളുപ്പവഴികളെ കുറിച്ചാണിവിടെ പറയുന്നത്.

സന്ദേശങ്ങളുടെ സ്വഭാവം

പ്രണയിക്കുന്നവര്‍ എപ്പോഴും ചാറ്റ് ചെയ്യാന്‍ ശ്രമിക്കും. ഒരു ദിവസം ചാറ്റിന് തുടക്കം കുറിക്കുന്നതും അവരായിരിക്കും. സംഭാഷണം മുറിയാതിരിക്കാനും അവര്‍ ശ്രമിക്കും. ബോറടിക്കുന്നുവെന്ന് തോന്നിയാല്‍ ചിത്രങ്ങളോ വീഡിയോ എന്നിവയൊക്കെ അയച്ചു ചാറ്റ് ലൈവ് ആക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും.

മറുപടി വളരെ വേഗം

സുഹൃത്ത് എന്തെങ്കിലും ചോദ്യം ഉന്നയിച്ചാല്‍, പ്രേമിക്കുന്നവര്‍ മറുപടി അതിവേഗം നല്‍കും. ജോലി തിരക്കില്‍ ആണെങ്കില്‍പ്പോലും, പ്രണയിക്കുന്നവരുമായുള്ള സംഭാഷണം മുറിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിക്കും.

വിടാതെ പിന്തുടരും

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഗുഡ് മോണിങ് എന്ന സന്ദേശവുമായി ചാറ്റ് തുടങ്ങുന്ന സുഹൃത്ത്, ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ? എന്തായിരുന്നു ബ്രേക്ക് ഫാസ്റ്റിന്? ഉച്ചഭക്ഷണം കഴിച്ചോ? അങ്ങനെ രാത്രി കിടക്കുന്നതുവരെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.

സ്മൈലികളുടെ അതിപ്രസരം

ടെക്‌സ്റ്റ് സംഭാഷണത്തിനൊപ്പം കൂടുതല്‍ സ്‌മൈലികളും സുഹൃത്തിന് അയക്കാന്‍ പ്രണയം തോന്നുന്നവര്‍ ശ്രദ്ധിക്കും. ഹൃദയത്തിന്റെയും മറ്റും സ്‌മൈലികള്‍ എപ്പോഴും അയക്കുകയും ചെയ്യും.

സന്ദേശങ്ങള്‍ക്ക് ദൈര്‍ഘ്യമേറും

പ്രണയിക്കുന്നവരോട് കാര്യങ്ങള്‍, വിശദമായി പറയാന്‍ തന്നെയാകും സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സന്ദേശങ്ങള്‍ വിശദവും ദൈര്‍ഘ്യമേറിയതുമായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News