Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:27 pm

Menu

Published on October 14, 2015 at 11:38 am

നിങ്ങള്‍ ഭാര്യയുടെ നിയന്ത്രണങ്ങളാൽ പൊറുതിമുട്ടുന്ന ആളാണോ…?

ways-in-which-wife-control-husband

കുടുംബജീവിതത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവുമൊക്കെയാണ്.എന്നാൽ പലപ്പോഴും പരസ്പരമുള്ള അനാവശ്യ നിയന്ത്രണങ്ങൾ ദാമ്പത്യ ജീവിതത്തിൽ വില്ലനാകുന്നത്.അതില്‍ തന്നെ ഭാര്യമാര്‍ തങ്ങളെ നിയന്ത്രിയ്ക്കുന്നത് പല ഭര്‍ത്താക്കന്‍മാര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യവുമ ല്ല.അനാവശ്യമായ കാരണങ്ങളും കാര്യങ്ങളും ഉണ്ടാക്കി നിങ്ങളുടെ മേല്‍ ഭാര്യ നിയന്ത്രണ ഏര്‍പ്പെടുത്തുന്നതായി നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ..?അത് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.

ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍ അനിയന്ത്രിതമായി ദേഷ്യപ്പെടുകയും എന്നാല്‍ നിങ്ങള്‍ പറയുന്നകാര്യങ്ങള്‍ ഭാര്യഅനുസരിക്കാതിരിക്കുകയും ചെയ്യുന്നെങ്കില്‍ അവള്‍ നിങ്ങളെ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നു.

നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് അവള്‍ ഇഷ്ടപെടാറില്ലേ…? ആസൂയയോടെ പെരുമാറാറുണ്ടോ..?ഇതും നിങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ്.

അനാവശ്യമായി നിങ്ങളുടെ കാര്യങ്ങളില്‍ ഭാര്യ ഇടപെടുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക.

നിങ്ങള്‍ മാതാപിതാക്കളോടും കുടുംബാഗങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നതില്‍ അവള്‍ അസ്വസ്ഥയാണോ..? എങ്കില്‍ ഭാര്യ നിങ്ങളെ നിയന്ത്രിക്കുന്നുണ്ട്.

പണം ചിലവഴിക്കുന്നത് അവളുടെ ഇഷ്ടത്തിനാകണമെന്ന് അവള്‍ വാശിപിടിക്കാറുണ്ടോ…? ഇതും നിങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ്.

നിങ്ങളുടെ കാര്യങ്ങളിലൊന്നും പിന്തുണയും പ്രോത്സാഹനവും നല്‍കാറില്ലേ?

നിങ്ങളുടെ എല്ലാ അഭിപ്രായങ്ങള്‍ക്കും എതിരായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുണ്ടോ..?

നിങ്ങള്‍ക്കെതിരെ അനാവശ്യമായി പൊട്ടിത്തെറിക്കാറുണ്ടോ…? ഇത് ഭാര്യ നിങ്ങളെ നിയന്ത്രിക്കുന്നതിന്റെ ലക്ഷണമാണ്.

പ്രീയപ്പെട്ടവരുടെ മുമ്പില്‍വച്ച് ഭാര്യ നിങ്ങളെ അപമാനിക്കാറുണ്ടോ…? ഇതും നിങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ്.

നിങ്ങള്‍ എന്ത് കഴിക്കണം, ഏത് ഡ്രസ് ഇടണം എന്ന് തീരുമാനിക്കുന്നത് ഭാര്യയാണോ..? എങ്കില്‍ അവള്‍ നിങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ കുടുംബ ജീവിതത്തെ വളരെ മോശകരമായി ബാധിക്കും. അതുകൊണ്ടുതന്നെ എത്രയും വേഗം പരസ്പരം സംസാരിച്ച് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

Loading...

Leave a Reply

Your email address will not be published.

More News