Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:13 am

Menu

Published on October 13, 2015 at 11:49 am

പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനുള്ള എളുപ്പ മാർഗ്ഗങ്ങൾ

ways-to-cleanse-and-revitalize-your-lungs

ഇന്നത്തെ തലമുറയിൽ ആളുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഒരു ശീലമായി മാറിയിരിക്കുകയാണ് പുകവലി. ഓരോ മിനിട്ടിലും ആയിരക്കണക്കിന്‌ പേർ പുകവലി കാരണം മരണപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായുള്ള പുകവലി കാരണം, ശ്വാസകോശത്തിലും ശ്വാസനാളത്തിലും അടിഞ്ഞുകൂടുന്ന ടോക്‌സിനുകളുടെ അളവ് വളരെ വലുതായിരിക്കും. ഇത് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായി മാറിയേക്കാം. പുകവലി കാരണം ടോക്‌സിനുകള്‍ അടിഞ്ഞുകൂടിയ ശ്വാസകോശവും ശ്വാസനാളവും ക്ലീന്‍ ചെയ്യണമെന്നുണ്ടെങ്കിലും ആദ്യം പുകവലി ഒഴിവാക്കണം. അതിനൊപ്പം ചില പൊടിക്കൈകകള്‍ കൂടി ചെയ്താല്‍ പുകവലി മൂലമുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം. അതിന് നിങ്ങളെ സഹായിക്കുന്ന ചില എളുപ്പ മാർഗ്ഗങ്ങളാണ്…………

യോഗ

യോഗ  ചെയ്യുന്നത്‌ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്‌.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പുകവലി കാരണമുണ്ടാകുന്ന വിഷാംശം നീക്കം ചെയ്യാനുള്ള ഒരു പ്രധാന വഴിയാണ്‌.

ക്യാരറ്റ്‌ ജ്യൂസ്‌

ക്യാരറ്റ്‌ ജ്യൂസ്‌ കുടിയ്‌ക്കുന്നതും വിഷാംശം നീക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്‌.

ചെറുനാരങ്ങാജ്യൂസ്‌

ചെറുനാരങ്ങാജ്യൂസ്‌ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്‌.

പുതിന

പുതിന കഴിയ്‌ക്കുന്നത്‌ ശരീരത്തില്‍ നിന്നം ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള മറ്റൊരു വഴിയാണ്‌.

ഒറിഗാനോ

ഒറിഗാനോ മറ്റൊരു ഹെര്‍ബാണ്‌. ഇത്‌ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്‌ പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്‌.

ഇഞ്ചി

ഇഞ്ചി ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്‌. ഇത്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത്  ലംഗ്‌സില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ നല്ലതാണ്‌. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.  ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും.

Loading...

Leave a Reply

Your email address will not be published.

More News