Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 12:15 am

Menu

Published on April 1, 2017 at 5:07 pm

വീട്ടില്‍ നിന്നും ചൂടിനെ അകറ്റാന്‍ ചില വഴികള്‍

ways-to-cool-your-home-this-summer

മുന്‍ വര്‍ഷങ്ങളേക്കാളേറെ വേനല്‍ക്കാലം എത്തിയതോടെ രാത്രിയോ പകലോ വീടിനുള്ളില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വീടുകളിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളും മരങ്ങളുടെയും മറ്റും അഭാവവും തന്നെയാണ് ഇതിന് കാരണം.

വീടിനെ തണുപ്പിക്കുന്നതില്‍ ഇക്കാലത്ത് ഫാനിന് കാര്യമായൊന്നും ചെയ്യാനില്ല. പോക്കറ്റ് കാലിയാക്കുന്ന എസിയിലേക്ക് സാധാരണക്കാരനൊരിക്കലും എത്താനുമാകില്ല. ഈ സാഹചര്യത്തില്‍ വലിയ സാമ്പത്തിക നഷ്ടമൊന്നും വരുത്താതെ വീട്ടിനുള്ളിലെ ചൂടിനെ തടയാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.

ways-to-cool-your-home-this-summer

വീടിന്റെ ടെറസില്‍ ചെടികള്‍ നടുന്നത് ചൂട് ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ടെറസില്‍  പോളിത്തീന്‍ ഷീറ്റും മരത്തടിയും ഉപയോഗിച്ച്  മണ്ണുനിറയ്ക്കാനുള്ള പ്രതലമുണ്ടാക്കി ഇതില്‍ മണ്ണുനിറച്ച് ചെടികള്‍ നടുക. നേരിട്ടുള്ള സൂര്യപ്രകാശത്തെ തടഞ്ഞ് ടെറസിലെ ചൂട് കുറയാല്‍ ഇതുവഴി സാധിക്കും. പോളീത്തീന്‍ ഷീറ്റ് ഉള്ളതുകൊണ്ട് ചെടിനനയ്ക്കുമ്പോള്‍ വെള്ളം ലീക്കാകുമെന്ന പേടിയേ വേണ്ട.

ways-to-cool-your-home-this-summer2

ചൂട് ക്രമീകരിക്കാനുള്ള നല്ലൊരു ഉപാധിയാണ് ക്രോസ് വെന്റിലേഷന്‍. രാവിലെയും വൈകുന്നേരവും നിശ്ചിത സമയത്ത് ജനാലകള്‍ തുറന്നിടുന്നതിലൂടെ  ചൂട് കുറയ്ക്കാന്‍ സാധിക്കും. പുലര്‍ച്ചെ 5 മുതല്‍ 8 വരെയും  വൈകുന്നേരം 7 മുതല്‍ 10 വരെയും വീടിന്റെ ജനാലകള്‍ തുറന്നിടുക. ഈ സമയത്ത്  ഹാനികരമായ വായു പുറത്തേക്ക് പ്രവഹിക്കുകയും ശുദ്ധമായ കുളിര്‍മ്മയുള്ള വായു വീടിനകത്തേക്ക് പ്രവേശിക്കുകയും ചെയ്യും.

ways-to-cool-your-home-this-summer4

ജനാലയ്ക്ക് അരികില്‍ ചെടിനടുന്നതും ഉഷ്ടണം കുറയ്ക്കാനും വരണ്ട കാറ്റ് അകത്ത്  കറയാതിരിക്കാനും സഹായിക്കും. ടെറസില്‍ സാധരാരണ ആരും പെയിന്റടിക്കാറില്ല. എന്നാല്‍ ടെറസില്‍ ഇത്തരത്തില്‍ വെളുത്ത പെയിന്റ് അടിക്കുന്നത് ചൂടിനെ ആഗിരണം ചെയ്യുന്നത് തടയും.

ways-to-cool-your-home-this-summer1

Loading...

Leave a Reply

Your email address will not be published.

More News