Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:27 pm

Menu

Published on September 4, 2015 at 12:48 pm

ഗ്രീന്‍ ടീ കുടിക്കും മുന്‍പ് തീർച്ചയായും അറിയുക …..

ways-to-drink-green-tea-without-the-side-effects

ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.വണ്ണം കുറയ്ക്കാനും രോഗങ്ങള്‍ അകറ്റാനും ഗ്രീന്‍ ടീ നല്ലതാണ്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഗ്രീന്‍ ടീ കുടിക്കുന്നതെങ്കില്‍ ഗ്രീന്‍ ടീയും നിങ്ങളുടെ വില്ലനാകും. അതിനാല്‍ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഭക്ഷണം കഴിച്ചയുടന്‍ ഗ്രീന്‍ ടീ കുടിക്കരുത്
മിക്കവരിലും ഭക്ഷണം കഴിച്ചയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന പതിവാണ് കാണാറുള്ളത്. ഇത് ദഹനക്കേടുണ്ടാക്കുമെന്നാണ് പറയുന്നത്. ഭക്ഷണം കഴിഞ്ഞ് മുപ്പതോ നാല്‍പ്പത്തിയഞ്ചോ മിനുറ്റുകള്‍ക്ക് ശേഷം മാത്രം ഗ്രീന്‍ ടീ കുടിക്കുക.
മൂന്ന് കപ്പില്‍ കൂടുതല്‍ കുടിക്കരുത്

ദിനംപ്രതി രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ കൂടുതല്‍ കുടച്ചാല്‍ ശരീരത്തിലെ ഇരുമ്പിന്റെ കുറവിനും വയറിനകത്ത് ക്യാന്‍സര്‍വരെ വരാമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്

വെറും വയറ്റിൽ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിന്റെ തുലനാവസ്ഥ നഷ്ടപ്പെടുത്താന്‍ ഇടയാക്കും.

പഞ്ചസാര ചേര്‍ക്കരുത്

ഗ്രീന്‍ ടീയില്‍ പഞ്ചസാര ഉപയോഗിക്കരുത്. പഞ്ചസാര ചായയുടെ ഗുണം നശിപ്പിക്കും. മധുരം വേണമെന്നുള്ളവര്‍ക്ക് തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

ചൂട്

ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ പാകത്തിന് ചൂട് വേണം. ചൂടുകൂടിയതോ തണുത്തതോ ആയ ഗ്രീന്‍ ടീ കുടിക്കരുത്.

രാത്രിയില്‍ ഗ്രീന്‍ ടീ കുടിക്കരുത് 

രാത്രിയില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തും.

മറ്റു വൈറ്റമിനുകള്‍ ഉപയോഗിക്കരുത്

ഗ്രീന്‍ ടീയ്‌ക്കൊപ്പം മറ്റു വൈറ്റമിനുകള്‍ ഉപയോഗിക്കരുത്. ഇത് പാര്‍ശ്വഫലങ്ങുണ്ടാക്കും.

ഗ്രീന്‍ ടീയ്ക്ക് ശേഷം ധാരാളം വെള്ളം കുടിക്കണം

ഗ്രീന്‍ ടീ കുടിച്ചാല്‍ കൂടുതല്‍ മൂത്രവിസര്‍ജ്ജനത്തിനുള്ള സാധ്യതയുണ്ട്. അതിനാൽ നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണം.

 

 

 

Loading...

Leave a Reply

Your email address will not be published.

More News