Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:29 am

Menu

Published on November 18, 2014 at 5:11 pm

സുരക്ഷിതമായി സ്മാർട്ട്ഫോണ്‍ എങ്ങനെ ഉപയോഗിക്കാം?

ways-to-keep-your-smartphone-safe

സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് സ്മാർട്ട് ഫോണുകൾ . അതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കേണ്ട വിധവും ശരിയായി മനസ്സിലാക്കേണ്ടതാണ്. 24 മണിക്കൂറും ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കേവലം സോഷ്യല്‍ മീഡിയ എന്ന രീതിയില്‍ മാത്രമല്ല, മറിച്ച് വ്യാവസായിക ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറി കഴിഞ്ഞു. ആദ്യകാലങ്ങളിൽ വിളിക്കുക എന്ന ഒറ്റ ജോലിക്ക് മാത്രമായിരുന്നു ഫോണുകൾ ഉപയോഗിച്ചിരുന്നത്.

ways to keep your smartphone safe0

എന്നാൽ ഇപ്പോൾ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുക, ദൃശ്യങ്ങളും ചിത്രങ്ങളും കാണുക, ജിപിഎസ്‌ ഉപയോഗിച്ച്‌ വഴി കണ്ടെത്തുക, സിനിമ കാണുക, കളിക്കുക, പാട്ടു കേള്‍ക്കുക, ഫോട്ടോ എടുക്കുക എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് മൊബൈൽ ഫോണുകളിലുള്ളത്. സ്‌മാര്‍ട്ട ഫോണുകള്‍ നമ്മുടെ സ്വകാര്യ വിവരങ്ങളുടെയെല്ലാം സൂക്ഷിപ്പു കേന്ദ്രമായതിനാല്‍, ഇവ നഷ്‌ടപ്പെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌. അതിനാൽ ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുമ്പോള്‍ അറിയേണ്ട ചില പ്രവര്‍ത്തനങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്.

ways to keep your smartphone safe2

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌ക്രീന്‍ ലോക്ക്‌.സെറ്റിംഗ്‌സ്‌ `സെക്യൂരിറ്റി `സ്‌ക്രീന്‍ ലോക്ക്‌ എന്ന പാത പിന്തുടര്‍ന്ന്‌ ചെന്നാല്‍ പിന്‍ മാറ്റാനുള്ള ഓപ്‌ഷനില്‍ ചെന്നെത്താം. തുടര്‍ന്ന്‌ ആവശ്യാനുസരണം കോഡ്‌ തയാറാക്കാം. ഇനി ഓരോ തവണ സ്‌ക്രീന്‍ അണ്‍ലോക്ക്‌ ചെയ്യാനും ഈ കോഡ്‌ ഉപയോഗിക്കണം. നമ്മള്‍ നില്‍ക്കുന്ന സ്ഥലം വരെ മനസ്സിലാക്കാൻ ഫോണുകളിലെ ജിപിഎസ് ഉപയോഗിച്ച് സാധിക്കും. മിക്ക ആപ്ലിക്കേഷനിലും ഈയൊരു `ലൊക്കേഷന്‍ ആക്‌സസ്‌ സൌകര്യം ഓട്ടോമാറ്റിക്‌ ആയി ഓണ്‍ ആയിരിക്കും.

ways to keep your smartphone safe3

എല്ലാ ആപ്പിന്റെയും കൂടി നിയന്ത്രണം നേടിയെടുക്കാന്‍ `പെര്‍മിഷന്‍ മാനേജര്‍ ഉപയോഗിക്കാവുന്നതാണ്‌. അതിനായി സെറ്റിംഗ്‌സി`ല്‍ ചെന്ന്‌ `അക്കൌണ്ട്‌സ്‌ തെരഞ്ഞെടുക്കുക. പിന്നീട് ഗൂഗിളിന്റെ `അക്കൌണ്ട്‌സ്‌ ആന്‍ഡ്‌ പ്രെവസി സെലക്‌ട്‌ ചെയ്യുക. അതില്‍ `ഗൂഗിള്‍ ലോക്കേഷന്‍ സെറ്റിംഗ്‌സി`ല്‍ ചെന്നാല്‍ ഏതൊക്കെ ആപ്പുകളാണ്‌ സ്ഥലവിവരങ്ങള്‍ ആവശ്യപ്പെട്ടത്‌ എന്നു കാണാന്‍ സാധിക്കും. എന്നാല്‍ ഫോണിന്റെ മൊത്തത്തിലുള്ള ജിപിഎസ്‌ മാത്രമേ ഓഫ്‌ ചെയ്യാന്‍ സാധിക്കൂ. ജിപിഎസ്‌ ബന്ധം വിച്ഛേദിക്കാൻ `ലൊക്കേഷന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യ്‌താല്‍ മതി. ബ്ലൂടൂത്ത്‌ മറ്റൊരു ഫോണിലേക്ക്‌ പാട്ടുകള്‍ അയക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമല്ല.

ways to keep your smartphone safe5

ബ്ലൂടൂത്ത്‌ കണക്‌ടിവിറ്റി ഉള്ള പ്രിന്റര്‍, കാര്‍ ഹാന്‍ഡ്‌സ്‌ ഫ്രീ കിറ്റ്‌, കീബോര്‍ഡ്‌ എന്നിവ ഇന്ന്‌ വിപണിയില്‍ സുലഭമായി ലഭിക്കുന്നവയാണ്‌. കണക്‌ട്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ബ്യൂടൂത്ത്‌ ഓണ്‍ ചെയ്‌തതിനു ശേഷം, `സെറ്റിംഗ്‌സി`ല്‍ ചെന്ന്‌ `ബ്ലൂടൂത്തി`ല്‍ ചെല്ലുക. സ്വിച്‌ ഓണ്‍ ചെയ്യുക, ഡിവൈസിന്റെ പേര്‌ തെരഞ്ഞെടുക്കുക, `വിസിബിള്‍ ടു ഓള്‍ ബ്ലൂടൂത്ത്‌ ഡിവൈസസ്‌ നിയര്‍ബൈ വന്നു എന്ന്‌ ഉറപ്പു വരുത്തുക, ആവശ്യമുള്ള ഉപകരണവുമായി കണക്‌ട്‌ ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News