Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:40 am

Menu

Published on January 9, 2016 at 1:01 pm

സമൃദ്ധമായി താടി വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…..

ways-to-make-your-beard-grow-faster

ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഒരിക്കലെങ്കിലും വളർത്തി പരീക്ഷിക്കാത്തവർ ചുരുക്കംമായിരിക്കും.എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും താടി വളരാത്തവരും ഉണ്ട്.ഇവർക്കായി ഇതാ ചില താടി ടിപ്‌സ്…

മുഖത്തുണ്ടാകുന്ന മൃതകോശങ്ങളാണ് പലപ്പോഴും നമ്മുടെ താടി പ്രേമത്തെ തടഞ്ഞു നിര്‍ത്തുന്നത്. അതുകൊണ്ടു തന്നെ മുഖം സ്‌ക്രബ് ചെയ്യാന്‍ ശ്രമിക്കുക. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോമവളര്‍ച്ചയെ ശക്തിപ്പെടുത്താനും ഇത്തരത്തില്‍ സ്‌ക്രബ് ചെയ്യുന്നതിലൂടെ കഴിയുന്നു.

മാനസിക സമ്മര്‍ദ്ദം ഉള്ളവരില്‍ താടി വളരില്ല. അതുകൊണ്ടു തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക.

Health-Benefits-Of-Having-A-Beard

നന്നായി ഉറങ്ങുന്നതും താടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ മുഖത്തെ ഡാമേജ് കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് താടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ ചെയ്യേണ്ടത് എന്നു നോക്കാം.

ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍ വേണ്ടത്, ഇത്തരത്തില്‍ സൗന്ദര്യം സംരക്ഷിക്കാനും ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ എ ബി സി ഇ അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.

താടി വളർത്തുന്നതിൽ പാരമ്പര്യം പ്രധാനഘടകമാണ് . പാരമ്പര്യമായി താടിയില്ലാത്തവര്‍ക്ക് മിക്കവാറും നിരാശയായിരിക്കും ഫലം. എങ്കിലും പല വഴികളും പരീക്ഷിക്കാമെന്നതും പ്രത്യേകതയാണ്.

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

Health-Benefits-Of-Having-A-Beard

Loading...

Leave a Reply

Your email address will not be published.

More News