Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:01 pm

Menu

Published on January 18, 2015 at 8:12 pm

ഭർത്താവിനെ സന്തോഷിപ്പിക്കാനുള്ള ചില മാർഗ്ഗങ്ങൾ!

ways-to-make-your-husband-happy

ഒരു പുരുഷനെ സന്തോഷിപ്പിക്കാൻ പല വഴികളുമുണ്ട്. അതിനാൽ കുടുംബത്തിൽ സന്തോഷമുണ്ടാകാൻ ഇത്തരം വഴികൾ പരീക്ഷിക്കുന്നത് നല്ലതാണ്. ഭാര്യ ഭർതൃ ബന്ധത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. ഇത് ബന്ധത്തിന് കൂടുതൽ സുഗന്ധം പകരുന്നു. പരസ്പര സഹകരണമാണ് ദാമ്പത്യ ബന്ധത്തിൻറെ അടിസ്ഥാനം.ഒരു ബന്ധത്തില്‍ ഇണയെ തൃപ്തിപ്പെടുത്തുന്നതിന് പല വഴികളുമുണ്ട്. നിങ്ങളുടെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാനുള്ള ചില വഴികളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
1.ഭർത്താവിന് ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ നല്‍കാം. ഇത് വല്ലാതെ വില പിടിച്ചവയായിരിയ്ക്കണമെന്നില്ല. കൊച്ചു കൊച്ചു സമ്മാനങ്ങള്‍ മതി. ഇത് നല്‍കാനുള്ള ഭാര്യയുടെ മനസിനായിരിയ്ക്കും പുരുഷൻ മുന്‍തൂക്കം നല്‍കുന്നത്.
2.ഭാര്യ പാകം ചെയ്തു കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കാവാന്‍ പുരുഷന്മാർക്ക് ഏറെ താത്പര്യമുണ്ടാകും.ഇത് അവരെ സന്തോഷിപ്പിക്കാനുള്ള ഒരു വഴിയാണ്.

Ways to Make Your Husband Happy1

3.ഭർത്താവിനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി ഒരു സർപ്രൈസ് ഡിന്നർ നൽകാം.ഇത് അവരെ സന്തോഷിപ്പിക്കും.
4. ഭാര്യയുടെ വീര്‍ത്ത മുഖം ഭയന്ന് ചിലര്‍ക്കെങ്കിലും കൂട്ടുകാരെ ഒഴിവാക്കേണ്ടി വരും. ഇവരെ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിക്കു വിട്ടു നോക്കൂ. സന്തോഷിപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗം.

Ways to Make Your Husband Happy2

5.മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് സ്ത്രീകളേക്കാൾ പുരുഷന്മാർ വെറുക്കുന്ന ഒന്നാണ്.അതിനാൽ മറ്റുള്ളവരുമായി അവരെ താരതമ്യപ്പെടുത്താതിരിക്കുക.
6.ഭര്‍ത്താവിനെപ്പോലെ ഭര്‍ത്താവിന്റെ വീട്ടുകാരേയും പരിഗണിച്ചു നോക്കൂ. ഷോപ്പിംഗ് ചെയ്യുമ്പോള്‍ അവര്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുക, അവരെ പുറത്തേക്കോ ഹോട്ടലില്‍ ഭക്ഷണത്തിനോ നിങ്ങള്‍ തന്നെ മുന്‍കയ്യെടുത്തു കൊണ്ടുപോവുക എന്നിവയെല്ലാം ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിക്കും.

Ways to Make Your Husband Happy3

7.സ്‌പോട്‌സും വാര്‍ത്തയും മറ്റുമാണ് പുരുഷന്മാര്‍ കൂടുതലായി കാണാന്‍ ആഗ്രഹിക്കുന്നവ. ഇതിനെ കുറ്റം പറയാതെ അവരുടെ ഇഷ്ടത്തിനു വിട്ടു കൊടുക്കുക . ഇവര്‍ക്കൊപ്പം ഇത്തരം പരിപാടികള്‍ കാണുന്നത് ഇവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും.
8.ഭര്‍ത്താവിനെപ്പോലെ ഭര്‍ത്താവിന്റെ വീട്ടുകാരേയും പരിഗണിക്കുക. ഇതും ഭർത്താവിൻറെ മനസ്സിന് സന്തോഷം നൽകുന്നതാണ്.

Ways to Make Your Husband Happy5

Loading...

Leave a Reply

Your email address will not be published.

More News