Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:16 am

Menu

Published on April 21, 2018 at 11:35 am

കിഡ്‌നി സ്റ്റോൺ ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ways-to-prevent-kidney-stones-2

പ്രായഭേദമില്ലാതെ എല്ലവാരിലും ഇന്നത്തെ കാലത്ത് കണ്ടു വരുന്ന ഒന്നാണ് കിഡ്‌നി സ്റ്റോൺ. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതിനാൽ ചികിത്സയും വൈകുന്നു. വേനൽക്കാലത്താണ് കിഡ്‌നി സ്റ്റോൺ കൂടുതലായും കണ്ടുവരുന്നത്. ചൂടുകാലമായാൽ ശരീരത്തിലെ ജലാംശം കൂടുതലായും നഷ്ടമാകുന്നു. ഇതുവഴി ശരീരത്തിലെ അവശ്യപോഷകങ്ങള്‍ കൂടിയാണ് നഷ്ടമാകുന്നത്. വെള്ളം കുടിക്കുന്നതിൻറെ അളവ് കുറഞ്ഞാൽ ദാഹവും ക്ഷീണവും ഉണ്ടാവുക മാത്രമല്ല കിഡ്നിയെ ഏറെ ദോഷകരമായി ബാധിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. കിഡ്നിയുടെ പ്രവർത്തനം തന്നെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്.



വെള്ളം കുടിക്കുന്നതിൻറെ അളവ് കുറഞ്ഞാൽ കിഡ്നിയുടെ പ്രവർത്തനം തകരാറിലാകും. ഇത് മൂലം എത്രയൊക്കെ ഫില്‍റ്റര്‍ ചെയ്താലും റെസ്യൂഡല്‍ സാള്‍ട്ട് കിഡ്നിയില്‍ കെട്ടികിടന്ന് പിന്നീട് കിഡ്‌നി സ്റ്റോൺ ഉണ്ടാവാൻ കാരണമാകും. ഇത് വളർന്നു വരും തോറും അതികഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങും. പിന്നീടിത് ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ട അവസ്ഥ വരെ വന്നുചേരും. അഞ്ചു മുതല്‍ ഏഴു മില്യന്‍ ആളുകള്‍ക്ക് ഇന്ത്യയിൽ കിഡ്‌നി സ്റ്റോൺ ഉണ്ടെന്നാണ് കണക്ക്. കിഡ്‌നി സ്റ്റോൺ ഇല്ലാതിരിക്കാൻ ഏറ്റവും നല്ല വഴി ശാരാളം വെള്ളം കുടിക്കുക എന്നതാണ്.



ദിവസവും കുറഞ്ഞത് 12 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉത്തമം. വേനൽക്കാലത്ത് മോരും ജ്യൂസും കുടിക്കുന്നത് നല്ലതാണ്. എന്നാൽ കാപ്പി,ചായ,കോള തുടങ്ങിയവ കഴിയുന്നതും കുടിക്കാതിരിക്കുന്നതാണ് നല്ലത്. കിഡ്‌നി സ്റ്റോൺ ഉണ്ടാകുന്നതിന് ചില മരുന്നുകളും കാരണമാകുന്നുണ്ട്. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഗുളികകൾ കഴിക്കുക. മൂത്രം ഒഴിക്കാൻ തോന്നിയാൽ അത് ഏറെ നേരം പിടിച്ചു നിർത്തുന്നതും കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകും. ഒരിക്കൽ സ്റ്റോൺ ഉണ്ടായവർക്ക് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.

Loading...

Leave a Reply

Your email address will not be published.

More News