Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:30 am

Menu

Published on November 26, 2015 at 6:01 pm

മുഖക്കുരുവിൻറെ പാടുകൾ മാറ്റാൻ ചില എളുപ്പ മാർഗ്ഗങ്ങൾ!!

ways-to-remove-scars-and-black-marks

സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും ചര്‍മ്മരോഗങ്ങളുമായി ബന്ധപ്പെട്ടതാണ്‌. അതിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. മുഖക്കുരുവാണ് പാടുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം. കൗമാരക്കാരിലാണ് മുഖക്കുരു കൂടുതലായും കണ്ടു വരുന്നത്. മുഖക്കുരു പൊട്ടുമ്പോഴാണ് മുഖത്ത് കലകൾ ഉണ്ടാകുന്നത്. ചില മുഖക്കുരു ഉണങ്ങുമ്പോൾ പരന്ന ചുവപ്പുനിറമുള്ള പാടുകളാണ് ഉണ്ടാവുന്നത്. ഇത്തരം കലകൾ നാല്-ആറ് ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. പലയാളുകളും മുഖക്കുരുവിൻറെ കലകൾ അകറ്റാൻ വിപണിയില്‍ ലഭ്യമായ സാധാരണ ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ വെച്ച് തന്നെ മുഖക്കുരുവിൻറെ കലകൾ മായ്ക്കാൻ കഴിയുന്ന ചില എളുപ്പ വഴികളുണ്ട്.


potato-slices

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്റെ ചെറിയ കഷ്ണം മുറിച്ചെടുത്ത് അത് കറുത്ത പാടുള്ള ഭാഗങ്ങളിൽ വെച്ച് ഒരു 5 മിനിറ്റ് കഴിഞ്ഞ് ചെറു ചൂട് വെള്ളം ഉപയോഗിച്ച് കഴുകുക.

-ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടു മായ്ക്കാനും ഇത് സഹായിക്കും.

അപ്പക്കാരം
അപ്പക്കാരത്തില്‍ അൽപം വെള്ളം ചേര്‍ത്ത്‌ കുഴച്ച്‌ 1-2 മിനിറ്റ്‌ നേരം സ്‌ക്രബ്‌ ചെയ്യുക. അതിനുശേഷം ഇളംചൂട്‌ വെള്ളം ഉപയോഗിച്ച്‌ നന്നായി മുഖം കഴുകുക. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ പാടുകൾ മാറ്റും.

lemon

ചെറുനാരങ്ങ:
ചെറുനാരങ്ങ സ്വാഭാവിക ബ്ലീച്ചിംഗ് ഏജൻറ് ആണ്. മുഖത്തെ കറുത്ത പാടുകള്‍ക്കു മുകളില്‍ ചെറുനാരങ്ങാനീര് പുരട്ടുകയോ ചെറുനാരങ്ങ കൊണ്ട് മസാജ് ചെയ്യാം. (പുരട്ടിയ ശേഷം ചൊറിച്ചില്‍ തോന്നുകയാണെങ്കില്‍ അല്‍പം വെള്ളം ചേർത്താൽ മതി)

തേന്‍ :
തേന്‍ മുഖത്തു പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. മൃതകോശങ്ങള്‍ അകറ്റി പുതിയ കോശങ്ങള്‍ രൂപം കൊള്ളാന്‍ ഇത് സഹായിക്കും.

വൈറ്റമിന്‍ ഇ:
വൈറ്റമിന്‍ ഇ ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ ലഭ്യമാണ്. ഇവ മുഖത്തു പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

മഞ്ഞള്‍:
മഞ്ഞള്‍ മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും നിറം വര്‍ദ്ധിപ്പിയ്ക്കുന്നതിനും നല്ലതാണ്. ഇത് പാലിലോ തൈരിലോ വെള്ളത്തിലോ കലര്‍ത്തി പുരട്ടാം.

turm

-മഞ്ഞള്‍ പൊടിയില്‍ നാരങ്ങാ നീരു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് അരമണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക.

-മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ച മിശ്രിതം ഒരു മണിക്കുര്‍ മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ഓറഞ്ച്
ഓറഞ്ചു നീരും പനിനീരും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത ശേഷം മുഖത്തു പുരട്ടുക.

ice-for-acne

ഐസ് ക്യൂബ്:
ഐസ് ക്യൂബുകളും പാടുകള്‍ മാറ്റാന്‍ നല്ല മരുന്നാണ്.ദിവസവും ഐസ് ക്യൂബ് എടുത്ത് പാടുകള്‍ക്ക് മേല്‍ ഉരച്ചാല്‍ പാടുകള്‍ ക്രമേണ മാഞ്ഞുപോകും.

പാല്‍/പാലുല്‍പന്നങ്ങള്‍:
പാല്‍/പാലുല്‍പന്നങ്ങള്‍ എന്നിവ ലാക്ടിക് ആസിഡ് അടങ്ങിയവയാണ്. ഇത് കറുത്ത പാടുകള്‍ മായുന്നതിന് നല്ലതാണ്. തിളപ്പിക്കാത്ത പാല്‍, പാല്‍പ്പാട, തൈര് എന്നിവയെല്ലാം ചര്‍മത്തിന് ഏറെ നല്ലതാണ്. കാച്ചാത്ത പാലില്‍ രണ്ടു തരി ഉപ്പിട്ട ശേഷം ഈ പാലു കൊണ്ട് മുഖം കഴുകുക.


curd-for-hair-and-skin

തൈര് :
ഒരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.

pile-almonds-1024x682

ബദാം:
അല്പം ബദാമെടുത്ത് പാലിലോ വെള്ളത്തിലോ 12 മണിക്കൂര്‍ നേരം കുതിര്‍ത്ത്‌ വയ്‌ക്കുക. പിന്നീട് തൊലി കളഞ്ഞ്‌ ഇത് നന്നായി അരയ്‌ച്ചെടുക്കുക. ഈ കുഴമ്പില്‍ കുറച്ച്‌ പനിനീരൊഴിച്ച്‌ പാടുകളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.


ക്യാബേജ്:
ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുക. കറുത്ത പാടുകള്‍ മാറുന്നതിനോടൊപ്പം ചര്‍മ്മം മൃദുവുമാകും.

ഒരു സ്പൂണ്‍ ഈസ്റ്റില്‍ ഒരു സ്പൂണ്‍ കാബേജ് നീരും കുറച്ച് പനിനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക.


തക്കാളി:
തക്കാളി നന്നായി പിഴിഞ്ഞ് നീര് മുഖത്ത് ഉരച്ചു പിടിപ്പിക്കാം. അല്‍പ്പ സമയം മുഖത്ത് വച്ച ശേഷം കഴുകിക്കളയുക. ഇത് ദിവസവും തുടര്‍ന്നാല്‍ പാടുകള്‍ സാവധാനം മാഞ്ഞുപോകും.

ചന്ദനം:
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം ഏറെ നല്ലതാണ്.

sandal

ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച്‌ പാടുകളില്‍ പുരട്ടുക. ഒരു മണിക്കൂറിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.ഇത് പാടുകൾ അകറ്റും.

Aloe-vera

കറ്റാര്‍ വാഴ:
കറ്റാര്‍ വാഴപ്പോളയുടെ നീര് മുഖത്തു പൂരട്ടുക. ഒരു തക്കാളിയുടെ നീരെടുത്ത് പല തവണയായി മുഖത്തു പൂരട്ടുക. ഒരാഴ്ചയ്്ക്കുള്ളില്‍ ചര്‍മ്മം സുന്ദരമാകും.

Loading...

Leave a Reply

Your email address will not be published.

More News