Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:54 pm

Menu

Published on February 21, 2015 at 2:08 pm

മുഖക്കുരുവിൻറെ പാടുകൾ മാറ്റാൻ ചില എളുപ്പ മാർഗ്ഗങ്ങൾ

സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും ചര്‍മ്മരോഗങ്ങളുമായി ബന്ധപ്പെട്ടതാണ്‌. അതിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. മുഖക്കുരുവാണ് പാടുകൾ ഉണ്ടാകുന്നതിന് പ്രധാന കാരണം. കൗമാരക്കാരിലാണ് മുഖക്കുരു കൂടുതലായും കണ്ടു വരുന്നത്. മുഖക്കുരു പൊട്ടുമ്പോഴാണ് മുഖത്ത് കലകൾ ഉണ്ടാകുന്നത്. ചില മുഖക്കുരു ഉണങ്ങുമ്പോൾ പരന്ന ചുവപ്പുനിറമുള്ള പാടുകളാണ് ഉണ്ടാവുന്നത്. ഇത്തരം കലകൾ നാല്-ആറ് ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. പലയാളുകളും മുഖക്കുരുവിൻറെ കലകൾ അകറ്റാൻ വിപണിയില്‍ ലഭ്യമായ സാധാരണ ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ വെച്ച് തന്നെ മുഖക്കുരുവിൻറെ കലകൾ മായ്ക്കാൻ കഴിയുന്ന ചില എളുപ്പ വഴികളുണ്ട്.

pimple-2
1. പച്ച ഉരുളക്കിഴങ്ങ്‌ ചതച്ച്‌ നീരെടുത്ത്‌ മുഖത്ത് പാടുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് കലകൾ മാറ്റാൻ സഹായിക്കും.

2.അപ്പക്കാരത്തില്‍ അൽപം വെള്ളം ചേര്‍ത്ത്‌ കുഴച്ച്‌ 1-2 മിനിറ്റ്‌ നേരം സ്‌ക്രബ്‌ ചെയ്യുക. അതിനുശേഷം ഇളംചൂട്‌ വെള്ളം ഉപയോഗിച്ച്‌ നന്നായി മുഖം കഴുകുക. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ പാടുകൾ മാറ്റും.

3. അല്പം ബദാമെടുത്ത് പാലിലോ വെള്ളത്തിലോ 12 മണിക്കൂര്‍ നേരം കുതിര്‍ത്ത്‌ വയ്‌ക്കുക. പിന്നീട് തൊലി കളഞ്ഞ്‌ ഇത് നന്നായി അരയ്‌ച്ചെടുക്കുക. ഈ കുഴമ്പില്‍ കുറച്ച്‌ പനിനീരൊഴിച്ച്‌ പാടുകളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.


4.ഒലിവെണ്ണ മുഖക്കുരുവിൻറെ പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഒലിവെണ്ണ മുഖത്ത്‌ പുരട്ടിയ ശേഷം വെയിലേല്‍ക്കുക.ഇതോടെ പാടുകള്‍ മങ്ങും.
5.രണ്ടാഴ്‌ചക്കാലം മുടങ്ങാതെ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് പാടുകൾ കുറയ്ക്കാൻ സഹായിക്കും.
6.ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച്‌ പാടുകളില്‍ പുരട്ടുക. ഒരു മണിക്കൂറിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.ഇത് പാടുകൾ അകറ്റും.

ways to remove scars3

7.ഒരു കപ്പ് തൈരില്‍ ഒരു മുട്ട നന്നായി അടിച്ചു ചേര്‍ക്കുക. ഈ മിശ്രിതം ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. ഇതു തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കം ലഭിയ്ക്കും.
8.ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടുന്നത് കറുത്ത പാടുകള്‍ മാറ്റുകയും ചർമ്മം മൃദുവാക്കുകയും ചെയ്യും.
9.മുഖക്കുരുവിന്റെ പാടുകള്‍ക്ക് മുകളില്‍ തേന്‍ പുരട്ടുക. അല്പം കഴിഞ്ഞ് കഴുകിക്കളയുക. ഇത് കലകൾ മായ്ക്കും.

ways to remove scars4

10.ഓറഞ്ച് നീരും പനിനീരും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
11.ഒരു കപ്പ് തൈരില്‍ ഒരു കോഴിമുട്ട നന്നായി അടിച്ചു ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇതും കലകൾ മായ്ക്കാൻ സഹായിക്കും.
12. ഉലുവയില നന്നായി അരച്ച പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക.അരമണിക്കൂര്‍ വച്ചശേഷം കഴുകിക്കളയുക.ഇത് മുഖത്തെപാടുകള്‍ മാറ്റും.

ways to remove scars5

13.ഐസ് ക്യൂബുകളും പാടുകള്‍ മാറ്റാന്‍ നല്ല മരുന്നാണ്.ദിവസവും ഐസ് ക്യൂബ് എടുത്ത് പാടുകള്‍ക്ക് മേല്‍ ഉരച്ചാല്‍ പാടുകള്‍ ക്രമേണ മാഞ്ഞുപോകും.
14.തക്കാളി നന്നായി പിഴിഞ്ഞ് നീര് മുഖത്ത് ഉരച്ചു പിടിപ്പിക്കാം. അല്‍പ്പ സമയം മുഖത്ത് വച്ച ശേഷം കഴുകിക്കളയുക. ഇത് ദിവസവും തുടര്‍ന്നാല്‍ പാടുകള്‍ സാവധാനം മാഞ്ഞുപോകും.

ways to remove scars6

15.കറ്റാര്‍വാഴ പിഴിഞ്ഞെടുത്ത നീര് മുഖത്ത് തേക്കുന്നത് പാടുകള്‍ അകറ്റും.മാത്രമല്ല മുഖക്കുരു വരുന്നത് തടയാനും കറ്റാര്‍ വാഴയ്ക്ക് കഴിവുണ്ട്. കറ്റാര്‍ വാഴ മുഖത്തിടുന്നത് പതിവാക്കിയാല്‍ മുഖക്കുരുവില്‍ നിന്നും പാടില്‍ നിന്നും എന്നെന്നേക്കുമായി മോചനം നേടാം.

 

Loading...

Leave a Reply

Your email address will not be published.

More News