Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:35 am

Menu

Published on August 20, 2014 at 1:28 pm

യുവത്വം നിലനിർത്താനുള്ള ചില എളുപ്പ മാർഗ്ഗങ്ങൾ

ways-to-stay-young

ചെറുപ്പം നിലനിർത്താൻ എല്ലാവർക്കും ആഗ്രഹമാണ്. പ്രായം കൂടുമ്പോൾ പ്രധാനമായും ചർമ്മത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അവ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ചെയ്യും. കൂടാതെ മുടി നരയ്ക്കുക,കണ്ണിന് താഴെ കറുപ്പ് നിറം,ചർമ്മത്തിൽ ചുളിവുകൾ എന്നിവയും ഉണ്ടാകുന്നു. എന്നാൽ പ്രായം കൂടുന്നതനുസരിച്ച് ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.

1.ചെറുപ്പം നിലനിർത്താൻ പ്രധാനമായും ഭക്ഷണത്തിൽ പച്ചക്കറികൾ,പഴങ്ങൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. കാരണം ഇവയിൽ ധാരാളം ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.
2.ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ശരീരം ഡ്രൈ ആകാതിരിക്കാനും ശരീരത്തിലെ രക്തയോട്ടം വേഗത്തിലാക്കാനും വെള്ളം അത്യാവശ്യമാണ്.
3.ഭക്ഷണത്തിൽ പാൽ,മത്സ്യം,മുട്ട എന്നിവ ഉൾപ്പെടുത്തുക. ഇവയിൽ ശരീരത്തിനാവശ്യമായ ഒമേഗ3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
4.പുകവലി,മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉപേക്ഷിക്കുക.
5.ചായയും കാപ്പിയും ഒഴിവാക്കി പകരം ഗ്രീൻടീ പോലുള്ളവ കുടിക്കുക.
6.തലമുടി നരയ്ക്കുന്നതിന് ഓയിൽ മസാജ് നടത്തുകയോ,ഹെന്ന ഉപയോഗിക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മൂലം ഒരു പരിധി വരെ ഇതിന് പരിഹാരം കാണാം.
7.ദിവസവും മുടങ്ങാതെ യോഗ,വ്യായാമം,ധ്യാനം എന്നിവ ചെയ്യുക.ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News