Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:58 pm

Menu

Published on January 4, 2018 at 10:57 am

ആദ്യം പോസ്റ്റിട്ടു, വിവാദമായപ്പോൾ പിൻവലിച്ചു, ഇപ്പോൾ പറയുന്നു തങ്ങളുടെ അഭിപ്രായമായിരുന്നില്ല അതെന്ന്; ഇരട്ടത്താപ്പുമായി വിമൺ കളക്ടീവ്

wcc-new-facebook-post-and-replay-of-sunitha-devadas

ഇരട്ടത്താപ്പ് തുറന്നുകാണിച്ച് വിമൺ ഇൻ സിനിമ കളക്ടീവ്. മമ്മുട്ടിയെ നിശിതമായി വിമർശിക്കുന്ന പോസ്റ്റ് തങ്ങളുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത സംഘടന പോസ്റ്റ് വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പേജിൽ തങ്ങൾ ഷെയർ ചെയ്ത പോസ്റ്റ് തങ്ങളുടെ അഭിപ്രായമല്ല എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ പോസ്റ്റ്. എന്നാൽ ഇത്തരത്തിൽ ഒരു ഇരട്ടത്താപ്പ് കാണിച്ച സംഘടനയെ നിശിതമായി വിമർശിക്കുന്ന സുനിത ദേവദാസ്. പോസ്റ്റിന് താഴെയായി സുനിത ഇട്ട കമെന്റും അതിന് ലഭിച്ച പിന്തുണയും ആ കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

വിമൺ ഇൻ സിനിമ കളക്ടീവിന്റെ ഇപ്പോഴിട്ട പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ

എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.

ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി

ഈ പോസ്റ്റിനു താഴയായി സുനിത ദേവദാസ് നൽകിയ കമന്റ് വായിക്കാം

തൊഴിലിടത്തെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പോരാടുന്ന സ്ത്രീകളെ ,

നിങ്ങളോടൊപ്പം നില്ക്കാൻ തന്നെയാണ് ആഗ്രഹം . എന്നാൽ കൂടെ നിൽക്കുന്നവരെ പോലും പ്രതിരോധത്തിലും സംശയത്തിന്റെ മുൾ മുനയിലും നിർത്തുന്ന നിലപാടാണ് ആ ലേഖനം ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുക വഴി നിങ്ങൾ ചെയ്തത് . അത് നിങ്ങൾ എഴുതിയതാണെന്ന തെറ്റിദ്ധാരണ ഞങ്ങൾക്ക് ആർക്കുമില്ല . എന്നാൽ നിങ്ങൾക്ക്പോലും യോജിപ്പില്ലാത്ത ആശയങ്ങൾ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്യുന്നതിന് പുറകിലെ രാഷ്ട്രീയം ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.

ആശങ്കപ്പെടുത്തുന്നുണ്ട് . ഇത് വരെ കണ്ണടച്ചു കൂടെ നിൽക്കുകയായിരുന്നു . എന്നാൽ ഇത്തരമൊരു രാഷ്ട്രീയം നിങ്ങൾ എടുത്തതോടെ ഇനി നിലപാടുകൾക്കുള്ള പിന്തുണ മാത്രമേ ഉണ്ടാവു . കാരണം നിങ്ങൾക്ക് പോലും ബോധമില്ല , എന്ത് ചെയ്യുന്നു , എന്ത് എഴുതുന്നു എന്ന് . അപ്പൊ അതിനെ കണ്ണടച്ചു അനുകൂലിച്ചു മുന്നോട്ട് പോയാൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന വാക്ക് ഉച്ചരിക്കാൻ പിന്നെ യോഗ്യതയുണ്ടാവില്ല .

അപ്പൊ ഇനി നിലപാടുകൾക്ക് പിന്തുണ . എല്ലാ നല്ല ചുവടുവയ്പുകൾക്കും കൂടെയുണ്ടാവും . എന്നാൽ ഇത്പോലത്തെ ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കുമ്പോൾ അതിനെ നിശിതമായി വിമർശിക്കാനും മുന്നിൽ തന്നെയുണ്ടാവും.

പേജിന്റെ റേറ്റിംഗ് ഒന്നും നിങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതല്ല . സുതാര്യമായ നിലപാടുകളുമായി, വ്യക്തതയുള്ള രാഷ്ട്രീയവുമായി. ധീരമായ കാൽവയ്പുകളുമായി മുന്നോട്ട് പോകുക . തെറ്റ് തിരുത്തിയതിനും അത് ഏറ്റു പറഞ്ഞതിനും അഭിനന്ദനങൾ . തെറ്റുകൾ തിരുത്താനുള്ളതാണ് . എന്നാൽ അവർത്തിക്കാനുള്ളതല്ല . അതിനാൽ സൂക്ഷിച്ചാവട്ടെ മുന്നോട്ടുള്ള ഓരോ ചുവട് വയ്പ്പും . ആശംസകൾ

Loading...

Leave a Reply

Your email address will not be published.

More News