Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രം റീമേക്ക് ചെയ്യണം എന്ന് തീരുമാനിക്കുന്നതിന് മുൻപ് വേണോ എന്ന് സ്വയം പലത തവണ ചിന്തിച്ചിരുന്നു എന്ന് സംവിധായകൻ ബാസ്‌കർ പറയുന്നു. അവസാനം ‘ചെയ്താൽ എന്താ’ എന്ന് ആലോചിച്ചപ്പോഴാണ് ഉറച്ചൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞതത്രെ.
ബാംഗ്ലൂർ ഡെയ്‌സിന്റെ റീമേക്കിന്റെ കാര്യം നായിക ശ്രീദിവ്യയോട് പറഞ്ഞപ്പോൾ ഒരു പേടി നടിയ്ക്കും ഉണ്ടായിരുന്നു എന്നും ഭാസ്കർ പറയുന്നു. എന്നാൽ നമ്മൾ വാങ്ങിയത് സിനിമയെയാണ്, നസ്‌റിയയെ അല്ല എന്ന ഒറ്റ വാക്ക് മാത്രമേ ശ്രീദിവ്യയെ സമ്മതിപ്പിക്കാൻ സംവിധായകന്‍ പറയേണ്ടി വന്നുള്ളൂ.
സിനിമയുടെ കാര്യം സംസാരിക്കാൻ ശ്രീദിവ്യയെ ആദ്യമായി കാണുമ്പോൾ നടി ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രം കണ്ടിരുന്നില്ല.സിനിമ കണ്ട് കഴിഞ്ഞപ്പോൾ ശ്രീദിവ്യയ്ക്ക് പേടിയായി. തന്റെ അഭിനയത്തെ നസ്‌റിയയുമായി താരതമ്യം ചെയ്യപ്പെടുമല്ലോ എന്നോര്‍ത്തായിരുന്നുവത്രേ പേടി.എന്നാൽ ചിത്രത്തിൽ ഒരിടത്തും ശ്രീദിവ്യ നസ്‌റിയയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, അവരുടേതായ സ്റ്റൈലിലാണ് അഭിനയിച്ചതെന്നും സംവിധായകൻ പറഞ്ഞു
Leave a Reply