Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:53 pm

Menu

Published on January 20, 2015 at 9:05 pm

ഖത്തറിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷം; പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

weather-in-qatar

ഖത്തറില്‍ പകൽ സമയം താപനില തീരെ കുറയുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌. ശൈത്യകാലം അതിന്റെ മൂര്‍ധന്യതയിലെത്താനും, തുടർന്ന് മൂടല്‍മഞ്ഞിനു സാധ്യതയുള്ളതായും കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്‌. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദോഹയിലും പരിസരങ്ങളിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴ്‌ന്നേക്കാം. തെക്കന്‍ ഭാഗങ്ങളില്‍ താപനില എട്ടു ഡിഗ്രിക്കും താഴെയെത്താനിടയുണ്ട്‌. ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന പരമാവധി താപനില 18–20 ഡിഗ്രിയാണ്‌. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ മഴയും കാറ്റും കാരണം കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.

മൂടൽ മഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. ശക്‌തമായ കാറ്റും മഴച്ചാറ്റലും പല സ്‌ഥല ങ്ങളിലും അനുഭവപ്പെടും. നാളെ വൈകിട്ടോടെ കടലിലും തിങ്കളാഴ്‌ചയോടെ തീരത്തും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ശക്‌തമായ കാറ്റു വീശും. കാറ്റിന്റെ വേഗം 35 നോട്ടിക്കല്‍ മൈല്‍ വരെയാകാമെന്നതിനാല്‍ കടല്‍ പ്രക്ഷുബ്‌ധമായേക്കാം. തിങ്കളാഴ്‌ച തിരമാലകള്‍ 14 അടിയിലധികം ഉയര്‍ന്നേക്കാമെന്നും കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം പറയുന്നു. ഇനിയും മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ സംഘം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News