Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:19 pm

Menu

Published on November 30, 2017 at 2:36 pm

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെയെന്നറിയാം …?

weekly-horoscope

2017 ഡിസംബർ ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങൾ നിങ്ങൾക്കെങ്ങനെയായിരിക്കുമെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) : ആഗ്രഹ സാഫല്യത്തിനായി നേർന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കും. ആത്മാർത്ഥ സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.കൂടുതൽ ഉത്തരവാദിത്വമുള്ള ജോലികൾ ഏറ്റെടുക്കേണ്ടതായി വരും. മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകേണ്ട അവസ്ഥ വന്നുചേരും. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളരാതെ പ്രവർത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും. വാഹനാപകടത്തിന് ദൃക്‌സാക്ഷിയാകേണ്ടിവരും.

എടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക) : സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത് ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പുതിയ കരാർ ജോലികൾ ഏറ്റെടുക്കേണ്ടി വരുമെങ്കിലും ഒരു പരിധിയിലധികം പണം കുറച്ചുകൊണ്ട് ഏറ്റെടുത്താൽ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. മകൻറെ സമ്പാദ്യശീലത്തിൽ ആത്മാഭിമാനവും വിശ്വാസവും ഉണ്ടാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ വന്നുചേരും.

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം) : പരമാധികാര പരിധിക്കുള്ള പരീക്ഷയിൽ വിജയം നേടും. വ്യത്യസ്തങ്ങളായ ഭക്ഷണരീതികൾ ആസ്വദിക്കാൻ അവസരം വന്നുചേരും. പരോപദ്രവ ബുദ്ധിയും പരനിന്ദയും വളർച്ചയെ പ്രതികൂലമായി ബാധിക്കും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ദൂരദേശയാത്രകൾ പോകാൻ അവസരം ഉണ്ടാകും. മേലധികാരിയിൽ നിന്നുള്ള നിഷേധാത്മക നിലപാടുകൾ ഉദ്യോഗമുപേക്ഷിക്കുന്നതിനു കാരണമാവാൻ സാധ്യതയുണ്ട്.

കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം) : ഉദ്യോഗത്തിനോടനുബന്ധമായി ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും. വർഷങ്ങൾക്ക് ശേഷമുള്ള ബന്ധുസമാഗമം ഉണ്ടാകും. വിപരീത സാഹചര്യത്താൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവർക്ക് മാർഗനിർദേശം നൽകിയ പ്രവർത്തനമേഖലകൾ വൻവിജയം കൈവരിച്ചു എന്ന വാർത്ത കേൾക്കാനിടയുണ്ടാകും. ഇത് മൂലം മനഃസന്തോഷം ഉണ്ടാവുകയും ചെയ്യും. പ്രവർത്തിക്കാൻ പലപ്പോഴും ഗുരുകാരണവന്മാരുടെ വാക്കുകൾ പ്രതിസന്ധികളിൽ തളരാതിരിക്കാൻ സഹായിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക) : പുരോഹിതന്റെ നിർദേശപ്രകാരം പ്രത്യേക ഈശ്വര പ്രാർഥനകൾ അനുവർത്തിക്കാനിടവരും. ഭർത്താവിനൊപ്പം വിദേശത്ത് താമസിക്കാൻ അവസരമുണ്ടാകും. പലതരത്തിലുള്ള അഭ്യൂഹങ്ങൾ കേൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ എന്താണെന്നറിയാതെ പ്രതികരിക്കരുത്. അനാരോഗ്യത്താൽ ജോലിയിൽ നിന്നും ലീവ് എടുക്കേണ്ടി വരും.

കന്നിക്കൂറ് (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക):
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവസരമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുമൂലം നടന്നുകൊണ്ടിരിക്കുന്ന ഗൃഹനിർമ്മാണം നിർത്തിവെയ്‌ക്കേണ്ടതായി വരും. ഉദ്യോഗമന്വേഷിച്ച് വിദേശയാത്ര പോകാനുള്ള സാധ്യതയുണ്ട്. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിക്ഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് ഉചിതം. നാഡീസംബന്ധമായ രോഗങ്ങൾക്ക് വിദഗ്‌ധ ചികിത്സ നേടേണ്ടതായി വരും. സഹപ്രവർത്തകർക്കിടയിലോ കുടുംബത്തിലോ തർക്കങ്ങളുണ്ടായാൽ നിക്ഷ് പക്ഷ മനോഭാവം സ്വീകരിക്കുന്നതാണ് നല്ലത്.

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) : ആധുനിക സമ്പ്രദായവും പൗരാണിക സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങ ൾക്കു തുടക്കം കുറിക്കും. ആഗ്രഹസാഫല്യത്തിനായി പ്രത്യേക വഴിപാടുകൾ നടത്തും. പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്ത വിഷയങ്ങൾ പ്രവൃത്തിയിലൂടെ അവതരിപ്പിക്കാൻ സാധിക്കും. ഏറെ സങ്കീർണ്ണമായ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. ജീവിതച്ചെലവ് വർദ്ധിച്ചതിനാൽ ആർഭാടങ്ങൾ ഉപേക്ഷിക്കും. വിദേശ ഉദ്യോഗം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനമെടുക്കും.

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട) : പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ തുടങ്ങിയവ ആത്മവിശ്വാസത്തോടു കൂടി അവതരിപ്പിക്കുവാൻ സാധിക്കും. അശ്രദ്ധ മൂലം സ്വർണാഭരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ഏ കാഗ്രതയോടും ദീർഘവീക്ഷണത്തോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പൊതുജനാവശ്യം അവതരിപ്പിക്കാൻ ഭരണകർത്താക്കളെ കാണാനിടവരും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) : ദമ്പതികൾക്കു ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകാൻ സാധ്യത കാണുന്നു. ആഗ്രഹസാഫല്യത്താൽ വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. ബന്ധുവിൻറെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കും. സഹപ്രവർത്തകർ അവധിയെടുക്കുന്നതിനാൽ ഔദ്യോഗികമായി അധ്വാനഭാരവും ചുമതലകളും വർദ്ധിക്കാനിടവരും. മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതികൾ സമർപ്പിക്കാൻ സാധിക്കും. കഫരോഗങ്ങൾ വർദ്ധിക്കാനിടയുണ്ട്.

മകരക്കൂറ് (ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക) : അന്ധമായ ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. വിമർശനങ്ങൾ കേൾക്കാനിടവരുമെങ്കിലും അവയെ വളരെ ലാഘവത്തോടുകൂടി മാത്രം കണ്ടാൽ മതി. വർഷങ്ങളായി തെറ്റിപ്പിരിഞ്ഞിരുന്ന സഹോദരങ്ങളുമായി പുനസ്സമാഗമനത്തിനുള്ള അവസരമുണ്ടാകും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അജീർണവും നിദ്രാഭംഗവും അനുഭവപ്പെടാൻ ഇടയുണ്ട്.

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) : തന്നെ ആശ്രയിച്ച് വരുന്ന ബന്ധുവിന് സഹായം നൽകേണ്ടതായി വരും.കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. അന്തരീക്ഷ വ്യതിയാനത്താൽ സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക എന്നിവ വഴി മനസ്സമാധാനത്തിന് വഴിയുണ്ടാകും. ജോലികൾ നിശ്ചിത കാലയളവിനുള്ളിൽ ചെയ്തു തീർക്കാൻ അശ്രാന്തപരിശ്രമം വേണ്ടാതായി വരും. ജോലിസ്ഥലത്ത് നിന്നും സാമ്പത്തികപുരോഗതി ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി): അപൂർവങ്ങളായ സ്വപ്നദർശനത്താൽ ആധിയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് ദൂരദേശയാത്രകൾ ചെയ്യേണ്ടതായി വരും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട് കർമ്മോത്സുകരായവരെ നിയമിക്കും. ഭൂമി വാങ്ങാൻ അഡ്വാൻസ് കൊടുത്ത് കരാറെഴുതും. ജാമ്യം നിൽക്കാനുള്ള സാഹചര്യങ്ങളിൽ നിന്നു യുക്തിപൂർവം ഒഴിഞ്ഞുമാറും. സമർപ്പിച്ച അപേക്ഷകൾക്ക് അനുമതി ഉടൻ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News