Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:37 pm

Menu

Published on January 1, 2018 at 6:34 pm

ഫേയ്ഷ്യൽ ചെയ്യാൻ മീൻ മുട്ട, തേനീച്ച വിഷം, പക്ഷി കാഷ്ഠം.. അങ്ങനെ നിങ്ങൾ ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ചില ഫേയ്ഷ്യലുകൾ ഇതാ..

weird-facials-across-world

ഫ്രൂട്ട്‌ ഫേഷ്യൽ, ഗോൾഡ്‌ ഫേഷ്യൽ എന്നിങ്ങനെ ഒട്ടനവധി ഫെയ്ഷ്യലുകളെ പറ്റി നമ്മൾ കേട്ടിരിക്കുമല്ലോ.. ഒപ്പം പല വ്യത്യസ്ത തരത്തിൽ പെട്ട ഫേഷ്യലുകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതാ ഇനി പറയാൻ പോകുന്നത് നമ്മളിൽ പലരും ഒരിക്കൽ പോലും കേൾക്കാത്ത അല്പം വ്യത്യസ്തമായ ചില ഫേഷ്യലുകളെ കുറിച്ചാണ്.

മീൻ മുട്ട

മുഖചർമ്മത്തിൽ വരകളും ചുളിവുകളും വീഴാതെ സംരക്ഷിക്കുന്നതിന് ഏറ്റവും നല്ലൊരു മാർഗ്ഗമാണ് മീൻ മുട്ട കൊണ്ടുള്ള ഫേഷ്യൽ. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുമുണ്ട്. ഇത്‌ വൈറ്റമിൻ എ, ബി, ഡി എന്നിവയാൽ സമൃദ്ധമാണ്. ഇത്‌ ഉപയോഗിച്ച്‌ ഫേയ്ഷ്യൽ ചെയ്താൽ മുഖ ചർമ്മത്തിൽ ചുളിവ്‌ വീഴും എന്ന ആശങ്ക എന്നന്നേയ്ക്കുമായി ഒഴിവാക്കാമത്രേ.

തേനീച്ച വിഷം

തേനീച്ചയുടെ ആണി ക്രീമിനോടൊപ്പം ചേർത്ത്‌ മിക്സ്‌ ചെയ്ത്‌ മുഖത്ത്‌ പുരട്ടാവുന്നതാണ്. ആണിയിലെ Meliting എന്ന വിഷവസ്തുവാണ് തേനീച്ചയുടെ കുത്ത്‌ ഇത്രയും വേദനാജനകമാക്കുന്നത്‌. സെലിബ്രറ്റികളായ വിക്ടോറിയ ബെക്കാം, കേറ്റ്‌ മിൽടൺ എന്നിവർ ഈ ഫേയ്ഷ്യലിന്റെ കടുത്ത ആരാധകരാണത്രേ. ഇതും വളരെ ചുരുക്കം ആളുകൾ മാത്രം ഉപയോഗിച്ച് വരുന്ന, എന്നാൽ ഏറെ ഗുണനകളുള്ള ഒരു ഫേഷ്യൽ മാർഗ്ഗം തന്നെ.

മറുപിള്ള

അധികമാരും കേട്ടിട്ടില്ലാത്ത ഒരു ഫേഷ്യൽ ആണിത്. ചില ലോകപ്രശസ്തരായ സെലിബ്രറ്റികൾ തങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും അത്‌ കാലങ്ങളോളം നിലനിർത്താനും മറുപിള്ള കഴിക്കാറുണ്ട്‌, അവരിൽ തന്നെ ചിലർ ഇത്‌ മുഖത്ത ലേപനമായി പുരട്ടാറും ഉണ്ടത്രേ. ചില കമ്പനികളുടെ ഫെയ്സ്‌ ക്രീമുകളിൽ ഇത്‌ ചേർക്കാറുണ്ട്‌. ഇത്‌ പോഷക സമൃദ്ധവുമാണ് മാത്രമല്ല bio-Stimyulent (ചെടികളുടെ ആരോഗ്യകരമായ വളർച്ച്യ്ക്ക്‌ സഹായകമായ ഘടകം) ഇതിൽ ധാരാളമായി അടങ്ങിയിട്ടുമുണ്ട്‌.

പക്ഷി കാഷ്ഠം

നല്ല വെളുത്ത ചർമ്മകാന്തി ആഗ്രഹിക്കുന്നവർക്ക്‌ പക്ഷി കാഷ്ഠം കൊണ്ടുള്ള ഫേയ്ഷ്യൽ ഗുണം ചെയ്യും. ജപ്പാനിലെ ജനങ്ങൾ സൗന്ദര്യ സംരക്ഷണത്തിനായി നൂറ്റാണ്ടുകളായി ഇത്‌ ഉപയോഗിച്ച്‌ വരുന്നു. രാപ്പാടിക്കിളിയുടെ (Nightingale) കാഷ്ടമാണ് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത്‌.

പാമ്പിൻ വിഷം

ഇതും Botoxന്റെ ഗുണം കൊണ്ട്‌ സമ്പുഷ്ടമാണ്. പാമ്പിന്റെ വിഷം ക്രീമിൽ ചേർത്താണ് ഫെയ്ഷ്യൽ ചെയ്തു വരുന്നത്‌. ഇത്‌ ചർമ്മം ദീർഘകാലം യുവത്വം തുടിക്കുന്നതും സൗന്ദര്യമുള്ളതുമായി നിലനിൽക്കാൻ സഹായിക്കുമത്രേ

രക്തം

മറുപിള്ള സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട്‌ രക്തവും ആയിക്കൂടാ. ലോകത്ത്‌ ധാരാളം പേർ തങ്ങളുടെ തന്നെ രക്തം ഉപയോഗിച്ച്‌ ഫേയ്ഷ്യൽ ചെയ്യിക്കുന്നുണ്ട്‌. ഇത്‌ ഡ്രാക്കുള (Vampire) ഫേയ്ഷ്യൽ എന്നും അറിയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News