Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:11 am

Menu

Published on November 10, 2015 at 5:34 pm

ഭക്ഷണാവശ്യങ്ങൾക്ക് മാത്രമല്ല, ഇക്കാര്യങ്ങൾക്കും ബട്ടർ ഉപയോഗിക്കാം

weird-household-uses-butter

നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന ഒരു വസ്തുവായിരിക്കും ബട്ടര്‍. എന്നാല്‍ ആഹാരം എന്നതിലുപരിയായി മറ്റ് പല ആവശ്യങ്ങള്‍ക്കും ബട്ടര്‍ ഉപയോഗിക്കാം എന്ന് എത്ര പേർക്കറിയാം…?ബട്ടറിന്റെ അത്തരം ചില ഉപയോഗങ്ങളിതാ….

➤ പശ നീക്കം ചെയ്യാം
പശ ഉപയോഗിക്കുമ്പോള്‍ കയ്യില്‍ ഒട്ടിപ്പിടിച്ചേക്കാം. വെള്ളവും സോപ്പും ഉപയോഗിക്കുന്നത് മൂലം ഇത് മാറ്റാനായെന്ന് വരില്ല. ബട്ടര്‍ കൈകളിൽ തേച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പശ വേഗത്തില്‍ നീക്കം ചെയ്യപ്പെടും.

➤ ചായക്കറ നീക്കം ചെയ്യാം
കാറില്‍ ചായക്കറ വീണതായി കണ്ടാല്‍ അവിടെ മൃദുവായ ഒരു തുണി ഉപയോഗിച്ച് ബട്ടര്‍ തേയ്ക്കുക. തുടര്‍ന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

➤ ദുര്‍ഗന്ധം അകറ്റാം
മീന്‍ കഴുകിയാല്‍ കയ്യില്‍ ദുര്‍ഗന്ധമുണ്ടാകും. പാത്രങ്ങളില്‍ നിന്നും ഈ ദുര്‍ഗന്ധം അകറ്റുന്നത് എളുപ്പമല്ല. ദുര്‍ഗന്ധമുള്ള ഭാഗങ്ങളില്‍ അൽപ്പം ബട്ടര്‍ തേച്ച് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയാല്‍ ദുര്‍ഗന്ധം അകറ്റാനാവും.

➤ കത്തി മിനുക്കാം
കേക്ക് മുറിക്കുമ്പോള്‍ പൊടിഞ്ഞ് പോകുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ ടോഫി, പേസ്ട്രി, കേക്ക് തുടങ്ങിയ ഒട്ടലുള്ള സാധനങ്ങള്‍ മുറിക്കുമ്പോള്‍ അല്പം ബട്ടര്‍ കത്തിയില്‍ പുരട്ടുക.

➤ പൂച്ചയെ നിയന്ത്രിക്കാം
പൂച്ചയുടെ ചാട്ടം ഒഴിവാക്കാന്‍ ബട്ടര്‍ ഉപയോഗിക്കാം. അല്പം ബട്ടര്‍ പൂച്ചയുടെ പാദങ്ങളില്‍ തേയ്ക്കുക. പൂച്ച ഇത് നക്കിക്കൊണ്ടിരിക്കും. പൂച്ചയെ യാത്രകളിലും മറ്റും കൂടെക്കൊണ്ട് പോകുമ്പോള്‍ ഈ രീതി ഫലപ്രദമാകും.

➤ ആഭരണങ്ങളുടെ കുരുക്ക് മാറ്റാം
സ്വര്‍ണ്ണമാലയൊക്കെ ചിലപ്പോള്‍ കെട്ട് കുരുങ്ങിപ്പോകാം. ബട്ടര്‍ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവും. മാലയില്‍ അല്പം ബട്ടര്‍ തേച്ച് സൂചി ഉപയോഗിച്ച് കെട്ട് അഴിക്കാം. തുടര്‍ന്ന് സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക.

Loading...

Leave a Reply

Your email address will not be published.

More News