Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:27 pm

Menu

Published on October 16, 2017 at 5:51 pm

പൊരിച്ച എലി, വേവിക്കാത്ത നീരാളി, വറുത്ത ചിലന്തി; ചിലര്‍ക്ക് ഇവ ഭക്ഷണമാണ്

weirdest-foods-from-around-the-world

മലയാളികള്‍ പൊതുവെ ആഹാരപ്രിയരാണ്. മസാല ദോശയും, നെയ്‌റോസ്റ്റും, ചിക്കന്‍, ബീഫ്, മട്ടണ്‍ വിഭവങ്ങളുമായി സമ്പന്നമാണ് നമ്മുടെ മെനു.

നന്നായി വിശന്നിരിക്കുമ്പോള്‍ ഇത്തരം ആഹാരങ്ങള്‍ തന്നെയാകും നമ്മുടെ മനസിലേക്ക് വരിക.

എന്നാല്‍ പൊരിച്ച എലി, വേവിക്കാത്ത നീരാളി, കോഴിയുടെ പാദം, മൊരിഞ്ഞ ചിലന്തി, മൃഗങ്ങളുടെ വൃഷണം ഇവയെല്ലാം തീന്‍മേശയിലിരിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ.

അതെ ലേകത്തിന്റെ പലഭാഗത്തും വഇവയെല്ലാം ആഹാര സാധനങ്ങളാണ്. ഇത്തരത്തില്‍ വിചിത്രമായ ഏതാനും വിഭവങ്ങളെ പരിചയപ്പെടാം.

1. ട്രൈപ്പ്

ചില മൃഗങ്ങളുടെ ആമാശയത്തില്‍ കാണുന്ന ഒരു ആവരണമാണിത്. സ്‌പോഞ്ച് പോലെ തോന്നിക്കുന്ന ഈ വിഭവം ലോകത്തിന്റെ പല ഭാഗത്തും പ്രസിദ്ധമാണ്. സോസിനും ഉള്ളിക്കും ഒപ്പമാണ് ഇത് വിളമ്പുന്നത്.

2. ഖാഷ് – പശു, ആട് എന്നിവയുടെ പാദം വേവിച്ചത്

ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും തുര്‍ക്കിയിലും പ്രചാരമുള്ള ഒരു വിഭവമാണ് ഖാഷ്. പശു, ആട് എന്നിവയുടെ കാല്‍പ്പാദവും തലയുമാണ് ഈ വിഭവത്തിലെ ചേരുവകള്‍.

3. ട്യൂണ മത്സ്യത്തിന്റെ കണ്ണ്

നമ്മുടെ നാട്ടിലെ കൂന്തളിനോട് സാമ്യമുള്ള രുചിയാണ് ട്യൂണ മത്സ്യത്തിന്റെ കണ്ണു കൊണ്ടുള്ള വിഭവത്തിന്. ജപ്പാനാണ് ഈ വിഭവത്തിന്റെ ഉദ്ഭവകേന്ദ്രം.

4. ഹകാള്‍- സ്രാവിന്റെ പുളിപ്പിച്ച മൃതശരീരം

ഐസ് ലന്‍ഡിലെ ഒരു പ്രധാന വിഭവമാണിത്. സ്രാവിന്റെ ഇറച്ചി കല്ലുകള്‍ക്കൊപ്പം കുഴിച്ചിടുകയാണ് ആദ്യം ചെയ്യുന്നത്. സ്രാവിന്റെ ശരീരത്തിലെ വിഷകരമായ സ്രവങ്ങള്‍ നീക്കാനാണ് ഈ പ്രവൃത്തി. തുടര്‍ന്ന് ഇവ പുറത്തെടുത്ത് ഉണക്കി, കെട്ടിത്തൂക്കുന്നു. ഇതുകൊണ്ടുണ്ടാക്കുന്ന വിഭവം കഴിക്കാന്‍ കുറച്ച് മനക്കട്ടി വേണം.

5. ഷിയോക്കാര

ജപ്പാനിലെ മറ്റൊരു വിഭവമാണിത്. ഏതാനും കടല്‍ ജീവികളുടെ മാസം കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഈ ജീവികളുടെ തന്നെ ബ്രൗണ്‍ നിറത്തിലുള്ള ഒരുതരം സ്രവത്തിനൊപ്പമാണ് ഷിയോക്കാര വിളമ്പുന്നത്.

6. ജിങ് ലീഡ് – പൊരിച്ച പച്ചക്കുതിരകള്‍

തായ്ലാന്‍ഡിലെ ഒരു വിഭവമാണ് പൊരിച്ച പച്ചക്കുതിരകള്‍. ഒത്ത വലിപ്പമുള്ളവയെ ഉപ്പ്, കുരുമുളക്, മുളകുപൊടി എന്നിവ ചേര്‍ത്ത് വലിയൊരു പാത്രത്തില്‍ പൊരിച്ചെടുക്കുന്നു. പോപ്‌കോണ്‍ കൊറിക്കുന്ന പോലെയാണ് ഇവ തോന്നുകയെന്ന് കഴിച്ചവര്‍ പറയുന്നു.

7. കടന്നല്‍ ബിസ്‌ക്കറ്റ്

കടന്നലുകളാല്‍ നിറഞ്ഞ ബിസ്‌ക്കറ്റാണിത്. ജപ്പാനിലെ മറ്റൊരു വിചിത്ര ആഹാരം.

8. പൊരിച്ച ചിലന്തി

കമ്പോഡിയയിലെ തനതായ ഒരു ആഹാര സാധനമാണിത്. മിക്ക കമ്പോഡിയന്‍ ടൗണുകളിലും ഇവ സുലഭമാണ്. നമ്മുടെ കടല പോലെ കമ്പോഡിയക്കാര്‍ ഇത് കൊറിച്ച് നടക്കും. ഉപ്പും പഞ്ചസാരയും ഒന്നിച്ച് ചേര്‍ത്ത് വെളുത്തുള്ളി കൂട്ടിയാണ് ചിലന്തിയെ വറുത്തെടുക്കുന്നത്.

9. കിളിക്കൂട് സൂപ്പ്

ഏഷ്യയുടെ തെക്കുകിഴക്ക് ഭാഗങ്ങളിലും പ്രധാനമായും ചൈനയിലും കണ്ടുവരുന്ന ഒരു വിഭവമാണിത്. പേര് കേട്ട് മലബാര്‍ വിഭവമായ കിളിക്കൂടാണെന്ന് തെറ്റിദ്ധരിക്കേണ്ട്. ചിലയിനം കിളികള്‍ തങ്ങളുടെ ഉമ്മിനീര്‍ ഉപയോഗിച്ച് താമസിക്കാനായി നിര്‍മ്മിക്കുന്ന യഥാര്‍ത്ഥ കിളിക്കൂടിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ സൂപ്പ് തയ്യാറാക്കുന്നത്.

10. ആമ സൂപ്പ്

തോട് കട്ടികുറഞ്ഞ ചെറിയ ആമയുടെ മാംസവും തൊലിയും മറ്റ് ആന്തരിക അവയവങ്ങളും ഉപയോഗിച്ചാണ് ഈ സൂപ്പ് ഉണ്ടാക്കുന്നത്. ചൈന, സിംഗപ്പൂര്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഈ വിഭവം പ്രചാരത്തിലുണ്ട്.

11. നക്ഷത്ര മത്സ്യം പൊരിച്ചത്

ചൈനയിലെ മറ്റൊരു പ്രധാന വിഭവമാണ് നക്ഷത്ര മത്സ്യം പൊരിച്ചത്.

12. റോക്കി മൗണ്ടന്‍ ഓയിസ്റ്റേഴ്സ്

പേര് കേട്ട് കടല്‍ ജീവിയെ ഉപയോഗിച്ചുള്ള വിഭവമാണെന്ന് തെറ്റിദ്ധരിക്കേണ്ട. പേര് കേട്ടാല്‍ കിടിലന്‍ ഐറ്റം ആണെന്ന് തോന്നുമെങ്കിലും, കാള, പന്നി, ചെമ്മരിയാട് എന്നിവയുടെ വൃഷണം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് ഇത്. യുഎസിലും കാനഡയിലും ഇത് പ്രസിദ്ധമാണ് ഈ ഭക്ഷണം.

13. ബലുട്ട് – താറാവിന്റെ ഭ്രൂണം വേവിച്ചത്

വിരിയാറായ താറാവിന്റെ മുട്ട ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. മുട്ടയിക്കുള്ളില്‍ തന്നെ വെച്ച് ഇവയെ വേവിച്ചെടുക്കുന്നു. ഫിലിപ്പീന്‍സിലെ ഒരു പ്രധാന വിഭവമാണിത്. പ്രധാനമായും ബിയറിനൊപ്പമാണ് ഇത് വിളമ്പുക.

14. പട്ടിയിറച്ചി

കേട്ടപ്പോള്‍ തന്നെ വിയറ്റ്‌നാം എന്ന് നമ്മള്‍ മനസില്‍ പറഞ്ഞുകാണും. വീട്ടില്‍ വളര്‍ത്തുന്നവയെ തന്നെയാണ് ഇത്തരത്തില്‍ അറുത്ത് ഇറച്ചിയാക്കുന്നത്.

 

15. ഉണക്കിയ പല്ലി (ചൈന)

16. പൊരിച്ച എലിക്കുട്ടികള്‍

17. സന്നാക്ജി നീരാളിയുടെ പച്ചയിറച്ചി (കൊറിയ)

14. യാക് മൃഗത്തിന്റെ ലിംഗം (ചൈന)

Loading...

Leave a Reply

Your email address will not be published.

More News