Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:26 am

Menu

Published on February 18, 2014 at 12:45 pm

ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പര ന്യൂസിലന്‍ഡിന്

wellington-test-ends-in-a-draw-india-lose-series-0-1-to-new-zealand

വെല്ലിങ്ടണ്‍ : ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു.ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 10ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. 435 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വിരാട് കോഹ് ലിയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് സമനിലയിലെത്തിച്ചത്. 125 പന്തുകളില്‍ നിന്ന് കോഹ് ലി സെഞ്ച്വറി (163) നേടി. കോഹ് ലിയുടെ ടെസ്റ്റ് കരിയറിലെ ആറാം ശതകമാണിത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മക്കല്ലവും(302) സെഞ്ച്വറികള്‍ നേടിയ വാള്‍ട്ടിംഗും(124) അരങ്ങേറ്റക്കാരന്‍ നീഷമുമാണ്(137*) കിവീസ് നിരയില്‍ തിളങ്ങിയത്. ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ ട്രിപ്പിള്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 680 റണ്‍സിന് രണ്ടാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തുമുരളി വിജയ് (ഏഴ്) ശിഖര്‍ ധവാന്‍ (2) എന്നീ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.അരങ്ങേറ്റ മത്സരം കളിച്ച ജയിംസ് നിഷാമും സെഞ്ച്വറി നേടി. ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന വലിയ സ്കോറാണിത്. സ്‌കോര്‍: ന്യൂസിലണ്ട് 192, 8ന് 680(ഡിക്ലയേര്‍ഡ്)  ,   ഇന്ത്യ 438, 3ന് 166

Loading...

Leave a Reply

Your email address will not be published.

More News