Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:59 pm

Menu

Published on June 4, 2015 at 12:42 pm

രാത്രിച്ചുമ…? സൂക്ഷിക്കുക

wellness2015reasons-dry-cough-at-night

ചുമ വരുന്നതിന്റെ കാരണങ്ങൾ പലതാണ്.പലതരം രോഗങ്ങളുടേയും ലക്ഷണമാണിത്. പുകവലി പോലുള്ള ചില ശീലങ്ങളും ചുമയ്ക്കു കാരണമാകാം.
പലതരം ചുമകളുണ്ട്. ചിലര്‍ക്ക് രാത്രി മാത്രം ചുമ വരാം. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസവുമില്ല. കഫമില്ലാത്ത വരണ്ട ചുമയായിരിയ്ക്കും ഇത്. അല്‍പനേരം കഴിയുമ്പോള്‍ തനിയെ മാറുകയും ചെയ്യും.

രാത്രിയില്‍ മാത്രമുണ്ടാകുന്ന ഇത്തരം ചുമയ്ക്കു കാരണങ്ങള്‍ പലതാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സൈനസൈറ്റിസ്
രാത്രിയിലെ ഇത്തരത്തിലുള്ള ചുമയ്ക്കുള്ള ഒരു പ്രധാന കാരണം സൈനസൈറ്റിസാണ്. സൈനസൈറ്റിസ് ലക്ഷണമായും ഇതിനെ കാണാം.

അയേണ്‍ കുറവുണ്ടെങ്കില്‍
ശരീരത്തില്‍ ധാതുക്കളുടെ, പ്രത്യേകിച്ച് അയേണ്‍ കുറവുണ്ടെങ്കില്‍ രാത്രിയില്‍ മാത്രമുളള ചുമയുണ്ടാകാം.

ആസ്തമ
ആസ്തമയും പലപ്പോഴും രാത്രി മാത്രമുള്ള ചുമയ്ക്കു കാരണമാകാറുണ്ട്.

608713230d08b9fb_cough.xxxlarge

കിടപ്പുമുറിയിലെ വായു
കിടപ്പുമുറിയിലെ വായു വല്ലാതെ ഡ്രൈ ആണെങ്കില്‍ മൂക്കും വായും ലംഗ്‌സുമെല്ലാം വരളാന്‍ സാധ്യതയേറെയാണ്. ഇതും പലപ്പോഴും രാത്രിയിലുള്ള വരണ്ട ചുമയ്ക്കു കാരണമാകാം. മുറിയില്‍ ഒരു ഹ്യുമിഡിഫയര്‍ വയ്ക്കുകയാണ് പരിഹാരം.

ആസിഡ് റിഫഌക്‌സ്
ആസിഡ് റിഫഌക്‌സും ചിലപ്പോള്‍ രാത്രിയിലെ ചുമയ്ക്കുള്ള കാരണമാകാം. രാത്രിയില്‍ ലഘുവായ അത്താഴം കഴിയ്ക്കുകയാണ് പ്രതിവിധി.

മരുന്ന്‌
ചിലതരം മരുന്നുകളും രാത്രിയിലെ ഇത്തരം ചുമയ്ക്കു കാരണമാകാറുണ്ട്. ഇതാണ് കാരണമെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടി പ്രതിവിധികളെടുക്കാം.

Loading...

Leave a Reply

Your email address will not be published.

More News