Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:48 am

Menu

Published on November 3, 2017 at 4:48 pm

നിങ്ങൾ രാത്രി ജനിച്ചവരാണെങ്കിൽ …!!

were-you-born-at-night

നമ്മുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കു ജനനസമയത്തിന് വലിയ പ്രാധാന്യമാണ്. ഓരോ ആളുകളുടെയും ജനനസമയങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ചിലയാളുകൾ രാവിലെയും മറ്റു ചിലർ ഉച്ചയ്ക്കും മറ്റു ചിലർ രാത്രിയുമെല്ലാം ജനിക്കാറുണ്ട്. എന്നാൽ ഒരാളുടെ ജനന സമയത്തിന് അയാളുടെ വ്യക്തിത്വം നിശ്ചയിക്കുന്നതില്‍ ചില പ്രാധാന്യങ്ങളുണ്ട്. ഇതിൽ രാത്രിയിൽ ജനിച്ചവർക്ക് പ്രത്യേകതകൾ കൂടുതലാണ്.



സൂര്യൻ അസ്തമിച്ച ശേഷം ജനിച്ചവർ വലിയ ചിന്തകരും ദീര്‍ഘവീക്ഷണ മുള്ളവരുമായിരിയ്ക്കുമെന്നുമാണ് വിശ്വാസം. ഇവര്‍ സംഗീതത്തിലും കലയിലും ഏറെ താത്പര്യമുള്ളവരും ദീര്‍ഘവീക്ഷണമുള്ളവരുമായിരിക്കും. അമ്മയോടു കൂടുതല്‍ അടുപ്പം സൂക്ഷിയ്ക്കുന്നവരും വളരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും കാര്യമായി നിരീക്ഷിയ്ക്കുന്നവരുമായിരിക്കും. വളരെ ആത്മവിശ്വാസമുള്ളവരും അഭിപ്രായങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാത്ത സ്വഭാവക്കാരുമായിരിക്കും ഇവർ.



ജീവിതത്തിൽ ധാരാളം ആഗ്രഹങ്ങളുള്ള ഇവർ സര്‍ഗാത്മകരും ഭാവനാശക്തിയുള്ളവരും ആയിരിക്കും. സമകാലിക വിഷയങ്ങളിലും ലോകവാര്‍ത്തകളിലും താല്‍പര്യം കാണിയ്ക്കുന്നവരായിരിക്കും രാത്രിയിൽ ജനിച്ചവർ. ബുദ്ധികൂര്‍മതയുള്ള ഇക്കൂട്ടര്‍ നല്ല സൗഹൃദ വലയങ്ങളുള്ളവരും വിമര്‍ശനാത്മകരുമായിരിക്കും.രാത്രി ജനിക്കുന്നവർ അവരുടെ കർമ്മശേഷി കൂടുതലും പ്രകടിപ്പിക്കുന്നത് രാത്രി കാലങ്ങളിലായിരിക്കും.കുടുംബത്തിനേക്കാള്‍ സുഹൃത്തുക്കള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇക്കൂട്ടർ സര്‍ഗാത്മകമായ മനസോടു കൂടിയവരായിരിയ്ക്കും. ഇത്തരക്കാരിൽ ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കും കാരണം അവരവര്‍ തന്നെയായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News